കാലം ഇനി എങ്ങോട്ട്
കാലം ഇനി എങ്ങോട്ട്
മൂർച്ചയേറിയ വൈദ്യുതി
ഉപകരണങ്ങൾ അണിനിരന്നപ്പോൾ
ഈർച്ചവാളും ചിന്തേരും കത്തിയും
അരവും വീതുളിയും വിതുമ്പി
ഉഴവിൻ കലപ്പയെ മാറ്റിയ ട്രാക്ടർ പൊങ്ങി നടന്നു
കാളവണ്ടിയുടെ കുടമണി ചിരിയെ മറച്ചത് ഓട്ടോയുടെ ഹൊറൺ
കുതിരവണ്ടിക്ക് പകരമായി കാറുകൾ വന്നുചേർന്നു
വേളാൻ്റെ തൂമ്പയും പിക്കാസും കട്ടപാരയും വഴി മാറി ജെ.സി.ബി ഇരച്ചു കയറി
പെട്രോമാക്സിന്റെയും ചിമ്മിനി വിളക്കിൻ്റെ അകലെ ഇന്ന് എൽ ഈ ഡി യുടെ ജ്വാല തെളിഞ്ഞു
കിണറ്റിൻ കരയിലെ തൊട്ടിയും കയറും
പാടത്തെ തോണിയും ചക്രവും ചലിച്ചില്ല പിന്നയോ ചിലച്ചത് മോട്ടോർ പമ്പ്
വിറക് അടുപ്പുകളുടെ സ്ഥാനം കൈയ്യടക്കി
പാചകത്തിന് ഗ്യാസും ഇൻഡക്ഷൻ അടുപ്പും തീയുടെ നൃത്തം
പഴമയുടെ മേൽക്കോയ്മ പടിയിറക്കി പുതുമ വിതറി, യന്ത്ര ലോകം പാട്ടുപാടി
മുന്നേറുമ്പോൾ നിർമ്മിത ബുദ്ധിയുടെ (AI) വരവ്
മനുഷ്യന് അവൻ തന്നെ വില കുറഞ്ഞോ എന്നൊരു സംശയം.
ചന്ദ്രനും അറ്റമില്ലാ ആകാശവും ഇനി സ്വന്തം ചിറകിൻ കീഴിൽ
കാലം ചോദിക്കുന്നു — ഈ ലോകത്ത് അധിവസിക്കാൻ
ഇനി എന്തൊക്കെ , ഈ പോക്ക് എവിടേക്ക്?
ജീ ആർ കവിയൂർ
17 05 2025
Comments