ഓർമ്മകളുടെ മഴത്തണൽ (ഗസൽ)
എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ
ഓർമ്മകളുടെ മഴത്തണൽ (ഗസൽ)
നിന്റെ നാമത്തിൽ പാടാൻ കഴിയുമോ
ഈ ഹൃദയത്തിൻ നോവ് തീരുമോ
നിൻ നനവു കനിഞ്ഞ ചുണ്ടിൽ
ഒരു പുഞ്ചിരിവിടരുന്നത് സ്വപ്നമോ
നിന്റെ സന്തോഷങ്ങൾ മാത്രം കണ്ട്
ഈ കണ്ണീർ തനിയെ പൊഴിയുമോ
പ്രതീക്ഷയുടെ നിഴൽപടർപ്പിൽ
ഒരു വാക്ക് മധുരമായ് മാറുമോ
ഓർമ്മകളുടെ മഴത്തണലിൽ നീ
ഒരു ശ്വാസമായി ചേർന്നതല്ലയോ
"ജി.ആർ." ഒറ്റ കനൽപോലെ നിൻ്റെ
ആത്മവിലായ് ഒരു സാന്നിധ്യമോ?
ജീ ആർ കവിയൂർ
02 05 2025
Comments