ഏകാന്ത ചിന്തകൾ - 188

ഏകാന്ത ചിന്തകൾ - 188

കണ്ണീരും വേദനയും നിറഞ്ഞ രാത്രികൾക്ക്
ദൂരെ കാത്തിരിക്കുന്നൊരു ദീപപ്രതീക്ഷ.
നിശബ്ദതയുടെ നടുവിൽ ഉയരുന്നു
നമ്മളെ വിളിക്കുന്ന പുതിയ പ്രഭാതം.

മേഘങ്ങൾ പെയ്യ്തൊഴിയുമ്പോൾ
ആകാശം വീണ്ടും വെളിച്ചത്തോടെ തളിർക്കുന്നു.
വിടരുന്ന പൂവിന്റെ മൃദുഗന്ധം പോലെ
മനസ്സിൽ മധുരതരംഗങ്ങൾ വീശുന്നു.

ഉള്ളാഴങ്ങളിൽ പുഞ്ചിരി പിറക്കട്ടെ
പാതിവഴികളിൽ ആശ്വാസം പുലരട്ടെ
ഹൃദയം പുതുമകാത്ത് കുളിരണിയട്ടെ 
കണ്ണുകളിൽ കരുണയും സ്നേഹവും നിറയട്ടെ.

ജീ ആർ കവിയൂർ
06 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ