കടലിൻ അഗാധതയിൽ
കടലിൻ അഗാധതയിൽ
കടൽ നിലയും തീരമുള്ളതുമാണല്ലോ
മനംപോലെയതിൻ്റെ
ആഴങ്ങളറിയാനാവില്ല
തിരകൾ വരും തിരികെ മടങ്ങും മെല്ലെ ദുഃഖം പോലെ കടലോടു ചേരും.
ആഴങ്ങളിൽ കണ്ണീരിൻ രസമാണ്,
വൃഥകൾ ചാരമായ് ചേർന്ന സമുദ്രം,
പ്രണയം നിന്നെ വിട്ടുപോയ ഓർമ്മകളല്ലോ
ഒരു ദിനമത് തിരിച്ചു വരുമെന്ന് പ്രതീക്ഷ.
തീരത്തെ കടൽ
വിളിക്കുന്നു,
പക്ഷെ ആത്മാവിനതിൽ
ചേരാനാകില്ല.
ഒരേ നിമിഷം മനസ്സും കടലും പറയും
"നീ ഞാനാണ്, വരിക, ഒന്നിച്ചു കരയാം "
ജീ ആർ കവിയൂർ
28 05 2025
Comments