എൻ്റെ വിദ്യാലയം
എൻ്റെ വിദ്യാലയം
എന്നോർമ്മകളെന്നെ ഏത്തിച്ചൊരാ
സ്മരണകൾ തളിർക്കുമാ പൂതോട്ടത്തിലായ്
കുഞ്ഞുടുപ്പും പുസ്തക സഞ്ചിയും തൂക്കി
പാഞ്ഞു പറക്കും ശലഭങ്ങളും തുമ്പിക്കളും
മുറ്റത്ത് കൈനീട്ടി മാറോട് ചേർക്കും
മാലാഖമാരാം അദ്ധ്യാപരും പിന്നെ
മണിയടിച്ചു ഓർമ്മപ്പെടുത്തും ചേട്ടനും
മദ്ധ്യാന്നം ഉപ്പുമാവ് വിളമ്പും ചേച്ചിയും
കൊമ്പൻ മീശ പിരിച്ചു കാട്ടി ഭയം കാട്ടും
കണക്ക് സാറും
കാത്തിരുന്നു കഥയും പാട്ടും പറഞ്ഞു തരും മോളി ടീച്ചറും
ഗൃഹപാഠം എഴുതാതെ വന്നതിനു ബഞ്ചിൽ
കയറ്റും ഇംഗ്ലീഷ് മാഷും
പള്ളിക്കുടപ്പടിവാതിലിൽ കാത്തു നിൽക്കും കപ്പലണ്ടി മിഠായിയും പാൽ ഐ സും
തിരികെ വീട്ടിലേക്ക് യത്രക്കൊപ്പം
കൂട്ട് കുടുനടന്ന ടോം ,സോണി ,ബീനയും
മിനിയും ഇന്ന് എവിടെയോ പോയി മറഞ്ഞു
ഇനിയും ഒരു ബാല്യവും കൗമാരവും തിരികെ വരില്ലായെങ്കിലുമെൻ്റെ വിദ്യാലയത്തിന് ഇന്നും ചെറുപ്പം തന്നെ ...
ജീ ആർ കവിയൂർ
26 05 2025
Comments