സിന്ദൂരം കാക്കുന്ന ധീരത
സിന്ദൂരം കാക്കുന്ന ധീരത
തീവ്രതയുടെ പാത തടഞ്ഞു
തീരത്ത് നിന്നൊരു ജ്വാല ഉയർന്നു
അണിഞ്ഞു വീരതയുടെ കവചം
അടിയൊഴിയാതെ മുന്നേറി സേന
നിശബ്ദ നിമിഷത്തിൽ ധൈര്യം ജാലകം തുറന്നു
ഭീതിയുടെ കനൽ വഴികൾ താണ്ടി
പുലരിയും പ്രതീക്ഷയും കൈകോർത്ത്
ഇരുണ്ടതിൽ നിന്ന് ഉജ്ജ്വലത പിറന്നു
സന്ദേശമായ് തീര്‍ന്നു സിന്ദൂരരേഖ
അവരുടെ കയ്യിൽ പകരമായി ആയുദ്ധങ്ങൾ
ഭാരതം താനെന്നു ചുവപ്പ് രേഖ വരച്ചു
അഭിമാനമായ് തിലകം ചേർത്തത് വീരസേന
ജീ ആർ കവിയൂർ
07 05 202
Comments