ഏകാന്ത ചിന്തകൾ - 200

 ഏകാന്ത ചിന്തകൾ - 200


അറിവ് എന്നത് ദീപം പോലെ,  

ഇരുട്ടിൽ വഴികാട്ടുന്ന വെളിച്ചം.  

സമ്പത്തിനുമപ്പുറം അതിന്റെ വില,  

സൗന്ദര്യത്തെയും മങ്ങിക്കും അതിൻ ശോഭ.  

  

പഠിച്ചവർ കണ്ണുകളാണ് ലോകത്തിന്,  

നേർക്കാഴ്ച പകരുന്ന പ്രഭാതം.  

  

സുവർണ്ണം നിറയുമ്പോഴും മനസ്സ് മെരുകും,  

അറിവ് മാത്രമല്ലേ ശരിയായ ആഭരണം?  

ഭാഗ്യം നഷ്ടമായാലും അറിവ് കൂടും,  

നിമിഷങ്ങൾ മാത്രം തീരും അതു തെളിയാൻ.  

വളരും വൃക്ഷം പോലെ അറിവ്,  

ജീവിതത്തിന് തണലായി നിൽക്കും.


ജീ ആർ കവിയൂർ

15 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ