ശാന്തിയുടെ വഴികൾ

ശാന്തിയുടെ വഴികൾ 

യുദ്ധത്തിൻ ആരവമില്ലാതെ, 
നിശബ്ദത പകരും, സ്നേഹം നിറയും അന്തരീക്ഷം നിറയും ശാന്തി മാത്രം।
അസ്ത്രങ്ങൾ അഴകോടെ മൂടി വയ്ക്കാം,

മനസ്സുകളാൽ നയിക്കട്ടെ ദിശകൾ।
ഭൂമി ഏറ്റെടുക്കാൻ ആഗ്രഹമില്ല,
നീതിയോടെ തീർക്കാം തർക്കങ്ങൾ।
വാക്കുകൾ പെയ്യട്ടെ ഹൃദയത്തിൻ നിന്നും,

മനോഹരമായി മാറട്ടെ ബന്ധങ്ങൾ।
കരുണയുടെ കരങ്ങൾ നീളട്ടെ
വൈരം ഉരുകട്ടെ ഹിമംപോലെ,
പ്രകാശം പടരട്ടെ സൗഹൃദത്തിന്റെ സന്ധ്യയിൽ।

ജീ ആർ കവിയൂർ
13 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ