അക്ഷയതൃതീയ

അക്ഷയതൃതീയ



അക്ഷയതൃതീയ – സ്വർണ്ണം വാങ്ങുവാനായുള്ള ദിനമല്ലത്
ക്ഷയമില്ലാത്ത പുണ്യദിനമതെ,
നന്മകൾ വിതറുന്ന ശുഭവേള.
അറിയുക പുതുതലമുറയേ – അതിജീവനത്തിന്റേ ദിനമതല്ലോ!

പരശുരാമൻ അവതരിച്ചൊരു
പുണ്യദിനവും, ബലരാമൻ ജനിച്ചൊരു
ശുഭവേളയും, മഹാവിഷ്ണുവിൻ
നന്മയാൽ ഭൂമിയിൽ പുണ്യമണിയിച്ച തീയ്യതി!

സൂര്യദേവനാൽ ദ്രൗപതിക്ക്
ലഭിച്ചൊരു അക്ഷയ പാത്രം –
വിശുദ്ധമായ ദിവ്യവസ്തുവായതു,
അവസാന ഭക്ഷണത്തിന് ശേഷം പോലും
ശൂന്യമാകാതെ അക്ഷയം താനായി!

ദുർവാസയും കൂട്ടരും വന്നേറി
വിശപ്പോടെ കുളിച്ചെത്തിയപ്പോൾ –
ഭക്ഷണം ഇല്ലാതെയെന്ന ഭീതിയോടെ,
ദ്രൗപതി മനസ്സിൽ പേടിച്ചു പാടെ...
ആശങ്കകളാൽ നിറഞ്ഞ വാക്കുകൾകൊണ്ട്
വിളിച്ചവളെ – കൃഷ്ണാ കൃഷ്ണാ...

അക്ഷയപാത്രത്തിൽ ശ്രീകൃഷ്ണൻ
കണ്ടെത്തിയ ഒരു ചീര ഇലയും
അരിമണിയും പുണ്യമാത്രം –
നാവിൽ വെച്ചപ്പോൾ അത്ഭുതം സംഭവിച്ചു!

വിശപ്പൊക്കെയും ശമിച്ചുപോയി,
പാത്രം വീണ്ടും നിറഞ്ഞതായീ,
അന്നദാനത്തിനായ് അക്ഷയമായി
ദിനങ്ങളിലേക്കൊരു ദിവ്യ ഓർമ്മയായീ.

അക്ഷയതൃതീയ – പുണ്യദിനമിതാണ്,
സ്നേഹത്തിനും ധർമ്മത്തിനും
അനന്തത്വം പകരുന്ന ഒരു
ദിവ്യസ്മരണയുടെ തീർത്ഥമല്ലോ!


ജീ ആർ കവിയൂർ
05 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ