Posts

Showing posts from February, 2026

പാറകളിലെ ഓർമ്മകൾ

 പാറകളിലെ ഓർമ്മകൾ പാറകളുടെ മൗനം നിസ്സഹായമായ കഥ പറയുന്നു,   കാലത്തിന്റെ സ്പർശത്തിൽ ഓർമ്മകൾ വിരിയുന്നു.   പത്രോസ് നീ പാറയാകുന്നു, ഹൃദയത്തിൽ നിലയ്ക്കുന്നു,   ജീവിതത്തിന്റെ കഠിനത്വവും ശാന്തിയും ഒരുമിക്കുന്നു.   കല്ലുകൾക്കിടയിൽ വീണ പുഷ്പങ്ങൾ,   പുറത്തേ ജീവിതത്തിന്റെ കാഴ്ചകൾ പാടുന്നു.   വിവേകാനന്ദ സ്വാമിയുടെ ദൃഷ്ടി പോലെ കന്യാകുമാരിയുടെ പാറയിൽ, ഭാരതത്തിൻ്റെ വിശാല രൂപം മനസ്സിൽ തെളിഞ്ഞു. മധുരവും ദു:ഖവും സന്തോഷവും എല്ലാം സംരക്ഷിക്കുന്നു,   പാറകളിലെ സ്മൃതികൾ നിശ്ശബ്ദമായി ജീവിക്കുന്നു.   ആത്മാവിന്റെ സ്പന്ദനങ്ങൾ ഹൃദയത്തിൽ പ്രതിഫലിക്കുന്നു,   കാലത്തിന്റെ ഒഴുക്കിൽ ഓർമ്മകൾ സഞ്ചരിക്കുന്നു. ജീ ആർ കവിയൂർ  21 02 2026 ( കാനഡ , ടൊറൻ്റോ)

കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത )

Image
 കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത ) കണ്ണെത്താ ദൂരത്തോളം അങ്ങ് കണ്ണാടി ചേലുമായി നിൽക്കും കെട്ടിട സമുച്ചയങ്ങളിൽ നിന്ന് കാറ്റിന്റെ വായ് മൂടിക്കെട്ടി കുളിർ ചില്ലകളിൽ രാപ്പാർക്കുന്നവർ കണ്ടില്ല, കേട്ടില്ല, കണ്ടതായി നടിച്ചില്ല കത്തിയേറും കനൽക്കട്ട പോലെ കദനങ്ങൾക്ക് ഉണ്ടോ മുടിവ്? കാര്യങ്ങൾ ഇതൊക്കെയെങ്കിലും കാമ്യമെന്നതറിയാതെ കാലം കഴിക്കുന്നു ഇവിടെ കടന്നുപോയ തീയതി വീണ്ടും വന്നീടുമോ? കുറ്റമില്ലാ കുറുമ്പുകൾ കുറിഞ്ഞിപ്പൂ പോലെ വിരിയുമോ? കറങ്ങിപ്പോയ കഥകൾ കുടമാറ്റം കാണുമോ? കുഴഞ്ഞുപോയ കുറിപ്പുകൾ കൂട്ടിയിണക്കി നിൽക്കുമോ? കാഠിന്യമുള്ള കുറവുകൾ കരളിലാഴം കിടന്നാലും കഴിഞ്ഞതെല്ലാം കുറിപ്പായി കാണാതെ പോകില്ലെന്നോ? കൈവിട്ട നിമിഷങ്ങൾ കല്ലിൽ കൊത്തിയ വരികൾ കാത്തുസൂക്ഷിക്കുന്ന ജീവിതം കൂടുതൽ കരുത്താകുമോ? കഴിഞ്ഞുപോയ ദിനങ്ങൾ കഥയായി മാത്രം നിൽക്കും കഴിയാത്തത് തിരിച്ചുവരില്ല കാണാൻ പഠിച്ചാൽ മാത്രം കുറവുകൾക്കും കനവുണ്ടാവൂ കടൽ കടന്നാലും കാരണമിങ്ങനെ കടവ് തേടും വഞ്ചി പോലെ കയങ്ങളുടെ ആഴം അറിയാൻ കവിയുടെ ഒരു പാഴ് ശ്രമല്ലോ ജീ ആർ കവിയൂർ  21 02 2026 കാനഡയിൽ

പ്രണയത്തിന് യാത്ര (സൂഫി ഗസൽ)

Image
 പ്രണയത്തിന് യാത്ര  (സൂഫി ഗസൽ) ഓരോ നിമിഷവും നിൻ ഓർമ്മകളിൽ അലിഞ്ഞു,   ഹൃദയമീ നിൻ കാരുണ്യത്തിൽ അലിഞ്ഞു. മധുശാലതൻ ഗന്ധത്തിൻ ലഹരിയിൽ മുഴുകുമ്പോൾ,   ആത്മാവു നിൻ തണലിലായ് അലിഞ്ഞു. അവധൂതൻ ചൊല്ലിയ വാക്കുകൾ കേൾക്കെ,   വികാരങ്ങളെല്ലാം നിൻ തിരമാലയിൽ അലിഞ്ഞു. ചന്ദ്രപ്രഭയിൽ നിൻ തിരുനാമം ചൊല്ലവേ,   ഓരോ പുലരിയും നിൻ പ്രകാശത്തിൽ അലിഞ്ഞു. മധുപാനപാത്രത്തിൽ തേടി ഞാൻ ശാന്തി,  ഓരോ പടവുകളും നിൻ ദയയിൽ അലിഞ്ഞു. മായതൻ ലോകത്തിൽ നിന്നെ കണ്ടെത്തി,   ഓരോ സ്പന്ദനവും നിൻ പ്രണയത്തിൽ അലിഞ്ഞു. ഈ മനം എപ്പോഴും സുഗന്ധത്താൽ നിറയട്ടെ എന്ന് 'ജി ആർ' പ്രാർത്ഥിക്കുന്നു,   നിൻ കാരുണ്യത്തിൻ പ്രണയക്കടലിൽ അലിഞ്ഞു. രചന: ജി ആർ കവിയൂർ  തീയതി: 21-02-2026  (കാനഡ, ടൊറൻ്റോ)

അറുപത്തൊന്നിൽ ഞാൻ പതിനാറ് മാസക്കാരനായി

Image
  അറുപത്തൊന്നാം വയസ്സിൽ,   ഞാൻ പതിനാറ് മാസക്കാരനായി…   കൈക്കുള്ളിൽ കൊച്ചുമകൻ,   മനസ്സിൽ ഒരു പുതിയ പ്രപഞ്ചം.   കുരുന്നു പൂവിൻ്റെ ഗന്ധം   സഞ്ജീവനി പോലെ മനം ശാന്തമാക്കി,   വിരസമാർന്നൊരു ജീവിതത്തിന് പുതിയ ഉഷസ്സും ഊർജ്ജവും നൽകുന്നു.   അവനുടെ കരം ഗ്രസിച്ചപ്പോൾ,   ആ ചെറു വിരലുകൾ സ്പർശിച്ചപ്പോൾ   ഗതകാലത്തിലേക്ക് നടന്നു;   ഞാൻ അച്ഛനല്ല, മുത്തച്ഛനല്ല,   ഒരു കുഞ്ഞായി മാറി.   ഇവിടെ ചിന്തകളില്ല,   നാളെയുടെ ഭാരം ഇല്ല,   ഇന്നിന്റെ ചിരി മാത്രം…   ഇവിടെയാണ് സ്വർഗം.   സർവശക്തനും ഈ സ്വരങ്ങൾക്കുന്ന   ഈശ്വര കൃപയിൽ ഈ നിമിഷം നിറഞ്ഞിരിക്കുന്നു,   ആ പരം ജ്യോതിസ്സിൻ്റെ അനുഗ്രഹം   എപ്പോഴും ഉള്ളിൻ്റെ ഉള്ളിൽ നിലനിൽക്കട്ടെ. ജീ ആർ കവിയൂർ  21 02 2026 (കാനഡ, ടൊറൻ്റോ)

ലോക മാതൃഭാഷ ദിനം

Image
 ലോക മാതൃഭാഷ ദിനം മലയാളത്തിന്റെ മധുരം കേൾക്കൂ,   പൂവുകൾ തേടി ഹൃദയം നിറക്കൂ,   വാക്കുകൾ ഹൃദയത്തിൽ പടരും,   താളമിട്ട് സ്നേഹമേ നിറക്കൂ.   പാട്ടുകൾ പാടി സന്ധ്യയെ തേടൂ,   സ്നേഹത്തിന്റെ മനം നിറയിടൂ,   വെളിച്ചം പോലെ മനസ് തിളങ്ങട്ടെ,   ഭാഷയുടെ തണൽ സ്വപ്നം പിറക്കട്ടെ.   ചിറകുകൾ തുറന്ന് അറിവ് പടരട്ടെ,   പുത്തൻ ലോകം പുസ്തകം പോലെ തുറക്കട്ടെ,   മാതൃഭാഷയുടെ ചിരി നമ്മളിൽ ഉണരട്ടെ,   വരിക വരിക, ഏവരും ചേർന്നു പുതിയൊരു ലോകം പണിയാം. ജീ ആർ കവിയൂർ  21 02 2026 ( കാനഡ , ടൊറൻ്റോ)

ഫോട്ടോഗ്രാഫർ

Image
 ഫോട്ടോഗ്രാഫർ എത്ര നൊമ്പരം കൊണ്ടാണ് മറയില്ലാ ക്യാമറക്കണ്ണുമായി വേദികളിലും ഉത്സവങ്ങളിലും, ജനനങ്ങളിലും മരണങ്ങളിലും, വിവാഹ ചടങ്ങുകളുടെ നടുവിലൂടെ ചെന്ന്… പ്രകൃതിയുടെ വികൃതികൾ പോലും അതിജീവിച്ച്, നാളെയുടെ നേർക്കാഴ്ചകൾ മാലോകർക്കു നൽകി നിൽക്കുന്നവർ. ഇവരുടെ വേദന അറിയാതെ ശകാരം കേട്ടും ചിരിച്ചു നിൽക്കുമിവർ —   ഒരു ചാൺ വയറും   നാലു വിരലിടയുടെ   തിരുശേഷിപ്പിനായി മുന്നേറുന്നവർ,   ജീവിതത്തിന്റെ മുഴുവൻ ഭാരം നെഞ്ചിലേറ്റുന്നവർക്കായി  അല്പം മൗനത്താൽ സഹകരിക്കാമെന്ന് എൻ്റെ മതം… ജി ആർ കവിയൂർ  20 02 2026 (കാനഡ , ടൊറൻ്റോ)

ശ്രീവല്ലഭോത്സവം

 ശ്രീവല്ലഭോത്സവം കൊടിയേറിയല്ലോ തിരുവല്ലാഴപ്പന് ഉത്സവമായ് കുംഭത്തിലെ ഉത്രട്ടാതിക്ക് തിരുനാളായ് കൊടിയേറി പത്താം നാൾ പൂയത്തിനു കൊടിയിറക്കം ശ്രീവല്ലഭാ… ശ്രീയേഴും വല്ലഭാ… ഗരുഡവാഹനനായി നീ വരുമോ നാഥാ ഗോപുരവാതിലിൽ ഗാനം മുഴങ്ങുമേ ദീപങ്ങളുടെ തെളിച്ചത്തിൽ ദർശനം തരുവോ ദേവാദി ദേവാ എൻ ഹൃദയം നിറയുമേ പുരുഷനാരായണപൂജയിൽ ദീപങ്ങൾ തെളിയുമ്പോൾ പാള നമസ്കാരവും ഭക്തർ നൽകുന്ന പന്തിരായിരം വഴിപാടും  ഭഗവാന് ഏറ്റവും പ്രിയമാർന്ന കഥകളിയുടെ താളമേളം മുഴങ്ങുന്നു രാവേറെ... ചെണ്ടമേളം മുഴങ്ങും വഴികളിലൂടെ ചന്ദ്രപ്രഭ പോലെ നീ വിരിയുമേ ഭക്തരുടെ കണ്ണീരിൽ സ്നേഹം കാണുന്നവൻ കരുണക്കടലല്ലേ നീ, ദയാനിധിയേ കൊടിയേറിയല്ലോ തിരുവല്ലാഴപ്പന് ഉത്സവമായ് കുംഭത്തിലെ ഉത്രട്ടാതിക്ക് തിരുനാളായ് ശ്രീവല്ലഭാ… ശ്രീയേഴും വല്ലഭാ… എൻ ജീവന്റെ നാഥാ… വല്ലഭാ… ജീ ആർ കവിയൂർ  19 02 2026 (കാനഡ, ടൊറൻ്റോ)

മേഘച്ചായൽ (Shadow of Clouds)

 മേഘച്ചായൽ (Shadow of Clouds) മഞ്ഞുമേഘങ്ങൾ ആകാശത്ത് ആവിഷ്കരിക്കുന്നു,   കാറ്റിന്റെ സാന്നിധ്യം വിരലുകൾ പോലെ പരക്കുന്നു.   നിഴലുകളുടെ മൃദുലതയിൽ കണ്ണുകൾ വിരിയുന്നു,   ഹൃദയം ആകാശം തേടി ഉയരുന്നു.   പുഴയുടെ മഞ്ഞിൽ പ്രതിബിംബങ്ങൾ തിളങ്ങുന്നു,   മഴയുടെ തുള്ളികൾ മനസ്സിൽ കഥപറയും.   വേനൽകാലം മറഞ്ഞു പുണരുന്ന മൗനം,   പക്ഷികളുടെ പാട്ട് വീഥികളിൽ ഒഴുകുന്നു.   പ്രകൃതിയുടെ സ്വരങ്ങൾ ഹൃദയത്തെ തൊടുന്നു,   നിറങ്ങൾ മേഘങ്ങൾക്കിടയിലൂടെ കടന്നുപോകുന്നു.   ഓർമ്മകളുടെ നിഴൽ വീണ്ടും ഉണരുന്നു,   മേഘച്ചായൽ ഹൃദയത്തിൽ ചിരിക്കുന്നു. ജീ ആർ കവിയൂർ  19 02 2026 (കാനഡ, ടൊറൻ്റോ).

ഇനിയും ഉയരേണ്ടിയതുണ്ട് (കവി & സിവിൽ എൻജിനീയർ എന്ന നിലയിൽ)

Image
 ഇനിയും ഉയരേണ്ടിയതുണ്ട്  (കവി & സിവിൽ എൻജിനീയർ എന്ന നിലയിൽ) ഇന്നും ഞാൻ വിദ്യാർത്ഥി ശ്രദ്ധയോടെ വരകൾ വരയ്ക്കുന്നു, വിദഗ്ധതയോടെ തിരുത്തുന്നു, അവിസ്മരണീയ സ്വപ്നങ്ങൾ സൃഷ്ടിക്കുന്നു. എൻജിനീയറിങ് എന്റെ കൈകളെ രൂപപ്പെടുത്തി. കവിത എന്റെ ഹൃദയം രൂപപ്പെടുത്തി. കൽപനയാണ് എന്റെ സത്യ എൻജിനീയറിങ്. കവിത — ഉയരാനുള്ള എന്റെ മരമാകുന്നു, സുഖകരമായ എന്റെ കുപ്പായവും. ഞാനും ബഹുദൂരം സഞ്ചരിച്ചു, എന്നാൽ വഴി മുന്നിലേ നീണ്ടു കിടപ്പു. ഇനിയും പാലങ്ങൾ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്, കാവ്യങ്ങൾ ജീവിപ്പിക്കേണ്ടതുണ്ട്. അനുഭവം എനിക്ക് കൂട്ടായ് ഉണ്ടെങ്കിലും ആകാംക്ഷ മുന്നിൽ നടക്കുന്നു. യാത്ര തുടരുന്നു നിഴലുകൾ നീളുന്നു ഞാനും അതോടൊപ്പം അനന്തതയിലേക്ക് ജീ ആർ കവിയൂർ  19 02 2026 (കാനഡ, ടൊറൻ്റോ)

പരമമായ സമർപ്പണം (ഗാനം)

Image
 പരമമായ സമർപ്പണം            (ഗാനം) തിരുമുൽ കാഴ്ചയായി നൽകാൻ  സർവ്വവും അവിടുത്തെതല്ലേ  കാണുന്നതും കേൾക്കുന്നതും  നിന്നെ കുറിച്ചല്ലേ ആത്മസ്വരൂപനേ... പൂമാലകളോ കുയിൽ പാട്ടോ  വാക്കുകളോ പ്രപഞ്ചത്തിൻ  രാഗതാളമോ  അവയൊന്നും അന്യമല്ലല്ലോ  ഈ നന്ദിതൻ ഹൃദയാക്ഷരപ്പൂക്കളല്ലേ... തിരുവാഭരണവും പ്രാർത്ഥനയുമെല്ലാം  നിൻ സാന്നിധ്യമറിയാൻ ഒരു വഴി മാത്രം  സഹജമായ ശാന്തിയും സ്നേഹവും  അതല്ലോ പരമമായ സമർപ്പണം... തിരുമുൽ കാഴ്ചയായി നൽകാൻ  സർവ്വവും അവിടുത്തെതല്ലേ  കാണുന്നതും കേൾക്കുന്നതും  നിന്നെ കുറിച്ചല്ലേ ആത്മസ്വരൂപനേ... ജി ആർ കവിയൂർ 18-02-2026 (കാനഡ, ടൊറൻ്റോ) Supreme Surrender To offer before Your sacred presence— Is not everything already Yours? All that is seen, all that is heard, Is it not about You, O Form of the Self? Garlands of flowers, the cuckoo’s song, Words, or the rhythm of the cosmos— None of these are separate from You; They are but flowers of gratitude from this heart. Sacred ornaments and all prayers Ar...

ശ്രീ കൃഷ്ണ കീർത്തനം

 ശ്രീ കൃഷ്ണ കീർത്തനം രാഗം: ചാരുകേശി  താളം: ആദിതാളം  കൃഷ്ണ കൃഷ്ണാ കംസ സംഹാര ധീരാ കൃപാനിധേ ഞങ്ങളെ പാലിക്കണേ ദീനരക്ഷകാ ദേവകീ നന്ദനാ തവ ചരണത്തിൽ ചേർത്തു കൈകൊള്ളണേ മാധവാ നീ എവിടെയോ മറഞ്ഞിരിക്കുന്നു മനസ്സിൻ താളത്തിൽ നീ തെളിഞ്ഞിരിക്കുന്നു നീലമേഘ ശ്യാമള സുന്ദര രൂപം നിന്നെ ഓർത്തീടുമ്പോൾ സ്നേഹാമൃതം ഗോകുലത്തിൽ ഗോപവൃന്ദം ചുറ്റിലും ഗോവർദ്ധനം കുടയായ് ഉയർത്തിയവനേ ഭക്തജനങ്ങൾ വിളിക്കുമ്പോൾ ഓടിയെത്തും ഭവഭയനാശകാ ഗോപാലാ... വേണുവിൻ നാദം വിശ്വം നിറയുന്നു ചിത്തം മുഴുവൻ ആനന്ദമേകുന്നു സന്ധ്യാമയക്കം പടരുന്ന വേളയിലും വാത്സല്യമായ് ഉള്ളിൽ നിറഞ്ഞൊഴുകുന്നു ഗോപികമാരുടെ ഹൃദയം കവർന്നൊരു കരുണാകടലായ് നീ വിളങ്ങുന്നു ലോകത്തെ മുഴുവൻ പരിപാലിക്കുമൊരു അനന്ത ആനന്ദ സാഗരം നീ... (മുദ്ര / നിഗമനം) ഗോകുലത്തിൽ ഗോപവൃന്ദം ചുറ്റിലും ഗോവർദ്ധനം കുടയായ് ഉയർത്തിയവനേ ഭക്തജനങ്ങൾ വിളിക്കുമ്പോൾ നീ ഗോപാല കൃഷ്ണാ നമോ നമഃ ജീ ആർ ക വിയൂർ  16 02 2026 ( കാനഡ , ടൊറൻ്റോ)

മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ,

 മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ, നീയെൻ മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ, മൊഴികളിൽ അക്ഷര മലരായ്, കവിതയായ്- സിരകളിൽ പടരുന്നു... ഓ… ഓ… ഓ… ഓ… വെയിലിൽ മറഞ്ഞൊരു വാക്കുകൾ പുഷ്പമായ് വിരിയുന്നു, കാറ്റിൻ വിരലിൽ വിരിയുന്ന സ്വപ്നമേഘങ്ങൾ- മനസ്സിൻ തീരത്തെ നീലിമയിൽ അലിയുന്നു. അറിയാതെയെൻ ഉള്ളിൽ പെയ്യുന്നൊരനുരാഗം, അലയുന്ന കാറ്റിലെ ആർദ്രമാം ഗീതം... നിൻ ഗന്ധം ചൂടും എൻ പ്രാണൻ്റെ താളത്തിൽ, നമ്മളൊന്നായിടും പ്രണയത്തിൻ രാഗം... മഴയിലും നീളുമീ രാവിലും പകലിലും, ഓരോ സ്പർശവും സംഗീതമായ്, മൃദുവായി മുഴങ്ങുന്നു. തേടിപ്പോകും പാതകളിൽ ചലനത്തിൻ മധുരം, ഓർമ്മതൻ മേഘങ്ങൾ മുട്ടിയുരുമി ഒഴുകുന്നു. സാന്നിധ്യം തെളിയുന്ന വഴികളിലൂടെ, നിഴലുകൾക്കിടയിൽ സന്ധ്യാകാന്തികൾ ലയിക്കുന്നു. കാലവും സന്ധ്യയും ഒരേ സംഗീതമായി, ജീവിത താളങ്ങൾ ചേർന്നു നൃത്തമാടുന്നു. എല്ലാം അവസാനിച്ചാലും ഉള്ളിലെ പുഷ്പങ്ങളായി, പ്രണയം നിലാവിൻ ഹൃദയത്തിലേക്ക് പകരും, ശാന്തമായി... നീയെൻ മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾ...

മണൽത്തിട്ടകൾ

 മണൽത്തിട്ടകൾ നിഴലോടെ വീണ നാനാ മണൽ തരികൾ,   ഓർമ്മകളുടെ ഭാരം ഹൃദയത്തിൽ സൂക്ഷിക്കുന്നു.   പ്രണയവും വിഷാദവും ചേർന്ന കഥകൾ,   നദീതീരത്തിലെ വിഷം തുപ്പുന്ന സമ്മേളനങ്ങൾ മനുഷ്യനെ വൈരികളാക്കുന്നു.   മഴയും പ്രളയവും വീശി കടന്നുപോയി,   പ്രളയാന്തത്തിനു ശേഷം കാലത്തിന്റെ കാവ്യനീതി എത്തി.   സന്ധ്യയിൽ പൊഴിയുന്നു എല്ലാം,   നിക്ഷിപ്ത ചിന്തകൾ മൗനമായി ലയിക്കുന്നു.   മണൽത്തിട്ടകളിലെ ശാന്തി അകന്നു പോയി,   വെറുതെ പോയ ശബ്ദങ്ങൾ മറവിയിൽ ഒളിച്ചു.   പുതിയ പ്രതിബിംബങ്ങൾ തെളിയാനൊരുങ്ങി,   അവസാനം മണൽ തരികൾ മോക്ഷം കാത്തു കിടന്നു. ജീ ആർ കവിയൂർ  17 02 2026 (കാനഡ , ടൊറൻ്റോ)

സ്വപ്നത്തിൽ നൽകിയ വരം

 സ്വപ്നത്തിൽ നൽകിയ വരം” – പിന്നിലെ കഥ ഈ ഭജൻ ഒരു പാട്ട് മാത്രമല്ല, എന്റെ ജീവിതത്തിലൂടെ ഒഴുകിയ വിശ്വാസത്തിന്റെ യാത്രയാണ്. ബാല്യത്തിൽ അനുഭവിച്ച ദൈവരക്ഷയും പിന്നീട് പ്രാർത്ഥനയും കാത്തിരിപ്പും നിറഞ്ഞ ദിവസങ്ങളും എന്റെ മനസ്സിൽ ആഴമായി പതിഞ്ഞവയാണ്. സ്വപ്നത്തിൽ ലഭിച്ചൊരു സൂചന, തുടർന്ന് ലഭിച്ച സന്താനാനുഗ്രഹം, ഗുരുവായൂരിൽ ശയനപ്രദക്ഷിണം നടത്താനുള്ള ഭാഗ്യം — ഈ അനുഭവങ്ങൾ എല്ലാം ഭക്തിയെ കൂടുതൽ ദൃഢമാക്കി. ഈ ഭജൻ എന്റെ നന്ദിയും സമർപ്പണവും ആണ് — ഗുരുവായൂരപ്പന്റെ കൃപയ്ക്ക് ഒരു ചെറിയ സമർപ്പണം. 🙏✨ സ്വപ്നത്തിൽ നൽകിയ varam മന്ത്രമുഖരിതമായി നിറഞ്ഞു നിന്നു, മനസ്സാകുന്ന കോവിലിൽ കൂടിക്കൊള്ളുന്നു, കണ്ണാ ഗുരുവായൂരപ്പാ കൃഷ്ണഭഗവാനേ, നാരായണാ ഹരേ കൃഷ്ണ നാരായണാ. ഒരു രാവിലായി നിദ്രയിൽ കണ്ട സ്വപ്നം, കുഞ്ഞിന്റെ ചിരിയാൽ നിറഞ്ഞ ദീപം, അരികിൽ നിന്നൊരു ദിവ്യസാന്നിധ്യം, ഹൃദയം തൊട്ടു പറഞ്ഞൊരു വാക്ക്. കാത്തിരിപ്പിൻ നീണ്ട വഴിയിൽ, കണ്ണീരിൻ മൗന പ്രാർത്ഥനയിൽ, കരുണയായി നീ വന്നെത്തി, കൈകളിൽ പൂവായി വരമൊരുക്കി. താലോലിക്കുന്നൊരു മൃദുസ്വരം, വാത്സല്യത്തിന്റെ അമൃതധാരം, ജീവിതവീഥിയിൽ തെളിഞ്ഞൊരു ദീപം, ഭഗവാന്റെ അനുഗ്രഹത്തിന്റെ മന്ദസ്മിതാലാപം....

മറവിയുടെ മൗനം

 **മറവിയുടെ മൗനം** തന്റെ പേരു പോലും മറന്നവൻ കണ്ണീരോടു നോക്കുന്നവൻ സ്വന്തം സ്നേഹമുള്ള അർത്ഥപാതിയുടെ മുഖം അറിഞ്ഞോ മറന്നോ പോകുന്നവൻ കാലവും ദിവസവും പൊലിഞ്ഞു നാളെയൊന്നും ഓർമ്മയില്ലാതെ സഹചരികളും സുഹൃത്തുക്കളും നിങ്ങളെ ചോദിച്ചാലും മറന്നുപോകുന്നു പത്രം വന്നാൽ ആദ്യം, പദപ്രശങ്ങൾ പൂരിപ്പിച്ചു കളിച്ചു കാലം കടന്നു പോകുന്നു, അവൻ അറിയാതെ നിശബ്ദമായ നാൾ പാടുകൾ ഓർമ്മകളില്ലാത്ത ജീവിതത്തിന്റെ സാഗരം നാളെ നിങ്ങൾക്കൊക്കെ ഇത് ഉണ്ടാകാം നമുക്കൊരിക്കലും അനുഭവിക്കാം ഇത് ഒരു ജീവിതരീതിയല്ല, അത് തന്നെ മറവിയുടെ രോഗം — **അൽസൈമേഴ്സ്** ജീ ആർ കവിയൂർ  16 0 2 2026 ( കാനഡ, ടൊറൻ്റോ)

ബ്രാംപ്ടണിലെ ഗുരുവായൂരപ്പൻ

Image
 ബ്രാംപ്ടണിലെ ഗുരുവായൂരപ്പൻ കാനഡയിലെ ബ്രാംപ്ടണിൽ വാഴും   കണ്ണാ ഗുരുവായൂരപ്പാ നിന്നെ വന്നു   കൺ നിറഞ്ഞ് കൈകൂപ്പി നിന്നു   കണ്ടു തൊഴാൻ കഴിഞ്ഞോരു ഭാഗ്യമേ   ഗുരുവായൂരപ്പാ നാരായണാ   ബ്രാംപ്ട്ടണിൽ വാഴും ഭഗവാനേ   നാരായണാ ഹരേ കൃഷ്ണാ   കണ്ഠം മിടറി നിന്നെ കുറിച്ചു   കാവ്യങ്ങൾ എഴുതി പാടുവാൻ   കഴിവ് തന്ന് കലർപ്പില്ലാത്ത   കപടതയില്ലാ മനസ്സ് തരണേ   മഞ്ഞു പെയ്യും നാട്ടിലാണെങ്കിലും   മനസ്സിൽ നീയാണെൻ താപമെന്നും   മാതൃഭൂമിയിലെ ഗുരുവായൂരിൻ   മാധുര്യം ഇവിടെയും നിറക്കുന്നു   ദൂരദേശത്ത് ജീവിക്കുന്നവരുടെ   ദുഃഖങ്ങൾ അറുതി വരുത്തുന്നവനേ   ദയാനിധിയേ ദാമോദരാ കണ്ണാ   ദിനംതോറും കൈപിടിച്ചു കാക്കേണം   നിന്നെ നിത്യം ഭജിക്കുന്നവരെ   നീ വൈകുണ്ഠം തീർത്തു കാക്കുന്നവനേ   ബ്രാംപ്ടണിൽ വാഴും കണ്ണാ   ആപദ്‌ബാന്ധവ ഭഗവാനേ   ഗുരുവായൂരപ്പാ നാരായണാ   ബ്രാംപ്ടണിൽ വാഴും ഭഗവാനേ   നാരായ...

പാവനകീർത്തനം

Image
 പാവനകീർത്തനം പാവന കീർത്തനത്തിൻ പല്ലവിയും ചരണവും പാടിവാനറിയാത്ത എൻ പാഴ് ശ്രുതിയാർന്ന ഗാനം പരിചൊട് അവിടുന്നു കേൾക്കുമല്ലോ പരമശിവ പെരുമാളേ കാത്തരുളേണമേ ഈശ്വരനാമം മുടങ്ങി ഹൃദയം തേങ്ങി രാവും പകലും നീയെന്റെ വഴികാട്ടി നിന്നോൽത്സാഹം പകരും മിഴികളിൽ നിത്യാനന്ദത്തിൻ ജ്വാല പരന്നോഴുകുന്നു കരുണാകടാക്ഷത്താൽ ശാന്തി പകരുന്നു നീ വീണ്ടും തരും പ്രഭാതങ്ങൾക്ക് നന്ദി പുണ്യധാരയായ് നീയെത്തുന്ന പ്രണയം നിൻ സാന്നിധ്യം ആനന്ദം നൽകുന്നു ജീ ആർ കവിയൂർ  15 02 2026 ( കാനഡ, ടൊറൻ്റോ)

ശിവനാദം

Image
 ശിവനാദം ശിവ ഡമരുവിൽ ഉണർന്നൊരു നാദമേ   ഓങ്കാരം പാടിത്തുടങ്ങി ഹൃദയമേ   രാഗം കല്യാണി സപ്തസ്വരങ്ങൾ മുഴങ്ങി   താളം തുളുമ്പി നീ ഈണം പോലെ പ്രണയമേ   നാദപ്രവാഹത്തിൽ ഹൃദയം നൃത്തം ചെയ്യും   പാട്ടിന്റെ ഓരോ താളത്തിലും ആത്മാവ് ഉണരും   ഗമകങ്ങൾ മധുരമായി കുളിർ പോലെ വരും   ഗാനത്തിൽ ശിവന്റെ സാന്നിധ്യം തെളിയുന്നു   താളവിന്ദങ്ങളിൽ ചിറകിട്ട് വീണയുടെ ലയം തരൂ   മൃദംഗം താളം പാടുമ്പോൾ ലോകം മായും   രാഗസാന്ദ്രതയിൽ നിന്റെ മഹിമ നിത്യമായി   ശിവനാദം ആകാശം നിറയ്ക്കുന്നു മറക്കാതെ   ഓങ്കാരം മുതൽ അവസാന സ്വരം വരെ   പൂർണ്ണമായ സംഗീതത്തിൽ ജീവൻ ഉണരേ   സ്വരങ്ങളിലും താളങ്ങളിലും പ്രകാശം വിരിയുമ്പോൾ   ശിവനാദം, ശിവനാദം, ശിവനാദം ജീ ആർ കവിയൂർ  15 02 2026 ( കാനഡ , ടൊറൻ്റോ)

വിരഹ സന്തോഷകളുടെ നടുവിൽ

 വിരഹ സന്തോഷകളുടെ നടുവിൽ നീ ആരാണെന്ന് പറയാതെ കാലം പോലെ സത്യം തെളിയുന്നു ഒന്നാകാൻ ശ്രമിക്കുന്ന ഹൃദയങ്ങൾ സ്വർഗ്ഗത്തിലെ ഒരു സുഗന്ധപുഷ്പം പോലെ. നാം ചേർന്ന് കടന്ന വഴികൾ പുതിയ ഓർമ്മകൾ ചിരിച്ചുപാടുന്നു പങ്കിട്ടു ഹൃദയത്തിന്റെ സ്വരം പ്രണയമെന്നൊരു ദീപം തെളിയിക്കുന്നു. വിരഹവും സന്തോഷവും ചേർന്ന് നിതാന്തമായൊരു യാത്ര തയാറായി ജീവിത സായാഹ്നത്തിൽ പോലും നിന്റെ സാന്നിദ്ധ്യം എന്നെ സമൃദ്ധമാക്കുന്നു. ജീ ആർ കവിയൂർ  14 02 2026 (കാനഡ , ടൊറൻ്റോ

പ്രണയ ദിനത്തിലായി പ്രണയം തേടുന്നവർക്കായി

 പ്രണയ ദിനത്തിലായി പ്രണയം തേടുന്നവർക്കായി (പ്രണയം മനുഷ്യനെ കവിയാക്കി മാറ്റുന്നു  ) ഹൃദയത്തിലെ മറഞ്ഞു നിന്നു ചിരി പൊട്ടുന്നു,   ചിന്തകളിൽ പുതു സംഗീതം വളരുന്നു,   നിശ്ശബ്ദമായ സ്വപ്നങ്ങൾ വരികളായി വീണു,   ജീവിതം പുതിയ തോന്നലിൽ പാടുന്നു.   കാഴ്ചകളുടെ മധുരം മധുരം രചിക്കുന്നു,   ഓർമ്മകളെ കൂത്തു പോലെ നൃത്തിപ്പിക്കുന്നു,   വാക്കുകൾക്ക് അതിരില്ല, ഹൃദയം എഴുതുന്നു,   മനസ്സിന്‍റെ പാട് പൂക്കൾ പൊട്ടുന്നു.   പ്രണയം നദിയാകുന്നു, ഓരോ താളവും ചലിക്കുന്നു,   ആശകളുടെ കടലിൽ ഓരോ കരയും മാറുന്നു,   ജീവിതം പുതിയ വരികളാൽ നിറയുന്നു,   മനുഷ്യന്റെ ഹൃദയം കവിതയായി ഉയരുന്നു. ജീ ആർ കവിയൂർ  14 02 2026 ( കാനഡ, ടൊറൻ്റോ)

നിനക്കായൊരു ഗസൽ

Image
നിനക്കായൊരു ഗസൽ പ്രണയത്തിന്റെ വഴികൾ പറഞ്ഞുതരാം നിനക്കായ് നീ ഇല്ലാതിരുന്നിട്ടും ജീവിച്ചറിഞ്ഞു നിനക്കായ് നിഴലായ് നീ വന്നിടും ഹൃദയത്തിൽ പാട്ടുകൾ നിനക്കായ് ഓർമ്മകളുടെ മഴയിൽ സ്നേഹമൊഴികൾ വീഴുന്നു നിനക്കായ് കണ്ണീരിന്റെ തീരങ്ങൾ കടന്നു ഞാൻ വന്നിടും നിനക്കായ് മിഴികളിൽ തെളിഞ്ഞ് നിന്ന സ്നേഹം നിറയുന്നു നിനക്കായ് കാലത്തിന്റെ ഒഴുക്കിൽ നിന്നെ കണ്ടു മറയാതെ നിനക്കായ് ഓരോ നിമിഷവും നിൻ്റെ ചിത്രം ഹൃദയം കോരുന്നു നിനക്കായ് സ്വപ്നങ്ങളുടെ ചിരിയിൽ നിന്നെ ഞാൻ തേടി വീഴുമ്പോൾ മാനസിക തണലിൽ മധുരമായി പാടുന്നു ഞാൻ നിനക്കായ് നീ ഇല്ലാതെ ലോകം ശൂന്യമായി തോന്നിയിടത്തോളം നിനക്കായ് നിൻ ഹൃദയത്തിന്റെ സംഗീതം എക്കാലവും മുഴങ്ങുന്നു നിനക്കായ് ജീ ആർ, മനസ്സോടെ നിന്നെ വിളിക്കുന്നു ഹൃദയത്തിലെ പ്രണയം എന്നും പാടുന്നു നിനക്കായ് ജീ ആർ കവിയൂർ  14 02 2026 (കാനഡ , ടൊറൻ്റോ)

ശംഭോ മഹാദേവനേ – ഒരു ഭക്തിഗാനം

 ശംഭോ മഹാദേവനേ – ഒരു ഭക്തിഗാനം പരമശിവന്റെ കരുണയും മഹത്വവും സ്മരിച്ചുകൊണ്ട് രചിച്ച ഭക്തിഗാനമാണിത്.  കൈലാസവാസിയായ മഹാദേവന്റെ രൂപമഹിമയും അനുഗ്രഹസ്വഭാവവും  ലളിതമായ വാക്കുകളിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. (പല്ലവി) ശംഭോ മഹാദേവനേ, ശിവ ശംഭോ മഹാദേവനേ, ശരണം തവ ചരണം ശരണം, ഓംകാര രൂപനേ ശിവ ശിവ. (ചരണം 1) കൈലാസത്തിൻ ഹിമവൽ സാനുക്കളിൽ തപം ചെയ്യുന്ന കരുണാനിധിയേ, ഗംഗയെ ജടയിലൊതുക്കിയ മഹേശ്വരാ, ചന്ദ്രകല മുടിയിലണിഞ്ഞ ശാന്തസ്വരൂപാ, നീലകണ്ഠാ, ലോകത്തിലെ സങ്കടങ്ങൾ അകറ്റി രക്ഷകനേ. (ചരണം 2) ഡമരുവിൻ നാദത്താൽ പ്രപഞ്ചം ഉണർത്തുന്നവനേ, ജ്വാലയിൽ അജ്ഞാനത്തെ ദഹിപ്പിക്കുന്നവനേ, വിഭൂതി അണിഞ്ഞ് വിരാജിക്കുന്ന പവിത്രമൂർത്തിയേ, നാഗാഭരണത്തിൽ മഹാശക്തി പ്രകടമാക്കുന്നവനേ. (ചരണം 3) കാലചക്രം തിരിക്കുന്ന ആദിയന്തമില്ലാത്തവനേ, ഭൂതഗണങ്ങൾ ചുറ്റിനിൽക്കുന്ന ഈശ്വരനേ, കൈലാസഗിരിയിൽ യോഗനിരതനായ മഹാദേവാ, അനുഗ്രഹഹസ്തം നീട്ടി ആശ്വാസം പകരുന്നവനേ. (ചരണം 4) അർദ്ധനാരീശ്വര രൂപത്തിൽ ഏകത്വം പഠിപ്പിക്കുന്നവനേ, പാർവതിയോടൊപ്പം ദിവ്യസ്നേഹം തെളിയിക്കുന്നവനേ, ഭക്തജനങ്ങളുടെ മുറവിളി കേട്ട് അരുള്‍ ചെയ്യുന്നവനേ, ശരണാഗതരെ സദാ കരുതുന്ന പരമേശ്വരാ...

സുഹൃത്ത് എൻ ഹൃത്ത് 🌹 (വാലൻ്റൈൻസ് ദിന സ്പെഷ്യൽ - സൗഹൃദഗീതം)

 സുഹൃത്ത് എൻ ഹൃത്ത് 🌹 (വാലൻ്റൈൻസ് ദിന സ്പെഷ്യൽ - സൗഹൃദഗീതം) "രക്തബന്ധത്തേക്കാൾ മേലായ രമ്യമായ വിശ്വാസം" - സൗഹൃദത്തിന്റെ ഈ വലിയ സത്യത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ വരികൾ. വാലൻ്റൈൻസ് ദിനത്തിൽ പ്രണയത്തിനപ്പുറം, നിഴലായി കൂടെനിൽക്കുന്ന ഉത്തമ സുഹൃത്തിനായ് സമർപ്പിക്കുന്നു ഈ കവിത. സുഹൃത്ത് എൻ ഹൃത്ത് (വാലൻ്റൈൻസ് ദിനാശംസകൾ) സ്നേഹമാർന്നവൻ   സ്വയം മനസ്സിൽ ചോദിച്ചു   സ്വന്തം ഹൃദയം തുറന്നു   സുഖമാണോ എന്ന് അറിയുന്നവൻ –   സത്യസഖാവല്ലോ സുഹൃത്ത്. മുഖത്തിൻ നേർക്കു നോക്കി   മനസ്സിന്റെ മൗനം വായിച്ചു   മറഞ്ഞ വേദന തിരിച്ചറിഞ്ഞ്   മിഴികളിൽ കരുണ നിറച്ച്   മധുരം നിറയ്ക്കുന്നവൻ  സന്തോഷം പങ്കുവെച്ചു   സങ്കടം തോളിലേറ്റി   സമയമൊക്കെയും ഒപ്പമണഞ്ഞ്   സ്നേഹനിഴലായി നിന്നു   സദാ സംരക്ഷിക്കുന്നവൻ. കൂട്ടുകാരൻ   കഠിനസമയങ്ങളിലും കൈത്താങ്ങായി   കണക്കിൽ പെടാതെ കലവറയില്ലാ ആനന്ദം പകരും   കഷ്ടം കൈവിട്ട് കരളും പറിച്ചു നൽകും   കാലാതീതമായി ജീവിത യാത്രയിൽ ഒപ്പമായവൻ....

ശിവ താണ്ഡവ ഗാനം ( ശിവരാത്രി മഹോത്സവം)

Image
ശിവ താണ്ഡവ ഗാനം  ( ശിവരാത്രി മഹോത്സവം) **പല്ലവി**   ഗിരിജാ വല്ലഭനെ ശിവനെ   ഗളമതിൽ നാഗഭൂഷിതനെ   ഗാനനൃത്തങ്ങളിൽ താണ്ഡവം   ഗർജ്ജിച്ചു നില്ക്കുന്ന ഗിരീശനെ  **ചരണം 1**   ഡമരുവിൻ ദഹനശബ്ദം   ആകാശം മുഴുവൻ മുഴങ്ങി   ഗണപതി തൻ ജനകനേ നീ   വിഹരിച്ചു സ്വർഗീയ നൃത്തത്തിൽ   **ചരണം 2**   രൗദ്രമായി ജ്വലിച്ചിരിക്കുന്ന   തപസ്സിൻ തീയിൽ തിരിഞ്ഞവൻ   കരുണാസാഗരം ഹൃദയത്തിൽ   മുക്തി നൽകുന്ന പരമേശ്വരൻ   **ചരണം 3**   ഗാനങ്ങളിൽ മുഴങ്ങി ഗൗരവം   ഗിരിശിഖരങ്ങൾ തളിർന്നു നിന്നു   ശിവസാന്നിധ്യത്തിൽ അദ്വിതീയ   നൃത്തമൂർത്തി പ്രപഞ്ചം ഉണർത്തുന്നു   **ചരണം 4**   പുലരി പ്രഭയിൽ തപസ്സിൽ ജ്വലിച്ചവൻ   കലഹം നശിപ്പിച്ച് ശാന്തി പകരുന്നു   ആകാശം മുഴുവൻ ആവേശം മുഴക്കി   പ്രപഞ്ചം ഉണർത്തി ശക്തി പടർത്തുന്നു **ചരണം 5** രാത്രി മുഴുവൻ ഭക്തിയാൽ മുഴുകി  നക്ഷത്രങ്ങൾ ആകാശത്ത് ദീപമായി തെളിയുന്നു   ഉണ...

ആത്മാവിൻ്റെ പരിവേദനം

Image
 ആത്മാവിൻ്റെ പരിവേദനം ആത്മാവിന്റെ പരിവേദനം തൂലികയ്ക്കും വിരലുകൾക്കും മരവിപ്പു പടരുന്ന പോൽ... ആകാശദൂതുമായ് അതാ, കാലത്തിൻ കാവ്യനീതിയോടെ യമധർമ്മന്റെ വരവായ്. എഴുതിയ അക്ഷരങ്ങൾ ഉണർന്നു, അക്ഷമമായ് കാത്തുനിൽപ്പൂ. എങ്ങും അന്ധകാരം നിറഞ്ഞൊരാ- കുളിരുള്ള ഇരുണ്ട ഇടനാഴിയിൽ, മുന്നോട്ടുള്ള ഗമനം പിന്നോട്ടേക്കു വലിക്കവേ. ജീവിത കർമ്മഫലമാം- അനിവാര്യമായ കെട്ടുപാടുകൾ... സുഖദമാം ഒരു പ്രകാശധാരയെ ലക്ഷ്യമാക്കി യാത്ര തുടരവേ... താഴെയാ ഭൂമിയിൽ ആരൊക്കെയോ, വെള്ളപുതച്ചുറങ്ങുന്ന ഉടലിനു ചുറ്റും കണ്ണുനീർപ്പുഴയൊഴുക്കുന്നു. എങ്ങും മൗനം, നേർത്ത കുശുകുശുപ്പുകൾ... “ഇനിയൊരു ജന്മം വേണ്ട” എന്നാത്മാവ് ചൊല്ലി. ജീ ആർ കവിയൂർ 12 02 2026 (കാനഡ, ടൊറൻ്റോ)

കുംഭമാസം വരവോടെ –(ഗാനം)

Image
 കുംഭമാസം വരവോടെ –(ഗാനം) കുംഭം പിറന്നേ, ആത്മാവ് ഉണർന്നേ   താഴ്‌വാരങ്ങളിൽ നിറഞ്ഞു പ്രകാശം   മഞ്ഞുതുള്ളികൾ ഭൂമിയെ തണുപ്പിക്കുന്നു   പക്ഷികൾ പാടുന്നു ഹൃദയ ഗാനം   കാറ്റിൻ താളത്തിൽ നദികൾ തുള്ളി   പുതിയ പ്രതീക്ഷകൾ മിന്നുന്നു പാതയിൽ   കുളിർകാറ്റിൻ ചുംബനത്താൽ മനസ്സ് കുളിർത്തു   കാലപ്പഴക്കങ്ങളിൽ നിറമുള്ള സ്വപ്നങ്ങൾ മിന്നി   തെന്നലിൽ വൃക്ഷങ്ങൾ നൃത്തം ചെയ്യുന്നു   കുംഭമാസ വരവാൽ ഉത്സവ ആരവം   മണ്ണിൻ്റെ മണം പ്രഭാത കിരണങ്ങളിൽ   പ്രപഞ്ചമാകേ പുതിയൊരു ലഹരിയിൽ ജീ ആർ കവിയൂർ  13 02 2026 ( കാനഡ , ടൊറൻ്റോ)

നിൻ നാമം മതി (ക്രിസ്ഭതിയ ക്തി ഗാനം)

Image
 നിൻ നാമം മതി   (ഒരു പ്രാർത്ഥനാഗാനം – ഹൃദയത്തിന്റെ സമർപ്പണം) മനസ്സ് ശാന്തമാകുന്ന ഒരു പ്രഭാതത്തിൽ ജനിച്ച വരികളാണിത്.   ദൂരെയെന്നു തോന്നുന്ന ദൈവസാന്നിധ്യം, ഒരൊറ്റ വിളിയാൽ തന്നെ അടുത്തുവരുന്നു എന്ന വിശ്വാസമാണ് ഈ ഗാനത്തിന്റെ ആത്മാവ്.   യേശുനാഥന്റെ നാമം മാത്രം മതിയെന്ന സമർപ്പണബോധം ഈ ഗാനം മുഴുവൻ നിറഞ്ഞിരിക്കുന്നു. നിൻ നാമം മതി (ഭക്തി ഗാനം) അങ്ങകലെ മരവുന്നവനേ   ഒന്നു വിളിച്ചാൽ മതി നീ ഓടിയെത്തുന്നു   അകമഴിഞ്ഞ് അറിയുന്നു നിൻ സാമീപ്യം   അകതാരിൽ തെളിയുന്നു നിൻ അടുപ്പം   നിൻ നാമം മതി എനിക്കു   നിൻ രാജ്യത്തിൽ എത്തുവാൻ   നന്മക്കായ് കുരിശിലേറിയവനേ   നിനക്കു സ്വസ്തി, സ്വസ്തി, സ്വസ്തി   സ്വർഗ്ഗവും നരകവും മറ്റൊന്നുമല്ല   ഈ ഭൂമിയിലല്ലോ എന്നു ഞാൻ അറിഞ്ഞു   സ്നേഹത്തിലും സഹവർത്തിത്വത്തിലും   ജീവിക്കുന്നതല്ലോ സന്തോഷസമ്പത്ത്   നിൻ നാമം മതി എനിക്കു   നിൻ രാജ്യത്തിൽ എത്തുവാൻ   നന്മക്കായ് കുരിശിലേറിയവനേ   നിനക്കു സ്വസ്തി, സ്വസ്തി, ...

മിഴികൾക്ക് മുന്നിൽ (ഗസൽ)

 മിഴികൾക്ക് മുന്നിൽ (ഗസൽ) ഇന്നും ഇപ്പോഴും മിഴികളുടെ മുന്നിൽ കാണപ്പെടുന്നു,   ദിനവും രാത്രിയും ഒരുപോലെ, എവിടെയും കാണപ്പെടുന്നു.   ഹൃദയത്തിന്റെ ഓരോ താളിലും നിന്റെ പേര് മാത്രം,   എന്റെ ഓരോ ശ്വാസത്തിലും നീ കാണപ്പെടുന്നു.   രാത്രികളുടെ ഏകാന്തതയിൽ നിന്റെ ഓർമ വന്നപ്പോൾ,   അടഞ്ഞ കണ്ണുകളിൽ നീ കാണപ്പെടുന്നു.   ഈ തിരക്കുള്ള ലോകത്തിൽ ഒരാൾ സ്വന്തം പോലെ തോന്നുന്നില്ല,   എന്റെ എല്ലാ അനുഭവങ്ങളിലും നീ കാണപ്പെടുന്നു.   എന്റെ എല്ലാ പ്രാർത്ഥനകളിലും നീ മാത്രമാണ് ഉള്ളത്,   എന്റെ ഓരോ സ്വപ്നങ്ങളിലും നീ കാണപ്പെടുന്നു.   ജി ആറിൻ്റെ ഹൃദയത്തിന്റെ സത്യമായ കഥയായ് നീ തുടരുന്നു   എന്റെ ഓരോ ഗസലും നീ കാണപ്പെടുന്നു ജീ ആർ കവിയൂർ  13 02 2026 (കാനഡ, ടൊറൻ്റോ)

അരികിൽ നിൻ അരികിലായി (ദേവി ഭക്തി ഗാനം)

അരികിൽ നിൻ അരികിലായി  അണയുമ്പോഴായി അഴലൊക്കെ അണയുന്നല്ലോ അംബികെ ജനനി അമ്മേ മഹാ മായേ ഭഗവതി ശരണം  അമ്മേ ശരണം ദേവി ശരണം  അഴലൊക്കെ അകറ്റും അമ്മേ ശരണം തവ ചരണം ആശ്രയെ  ശരണം ശരണം അമ്മേ മഹാമായേ  അമ്മേ അഭയ ദായിനി ആപൽ ബാന്ധവേ അമ്മേ ആത്മാവിൽ കുടി കൊള്ളും  ആനന്ദമയി അഖിലാണ്ഡമണ്ഡലേ  അമ്മേ ശരണം ദേവി ശരണം  അഴലൊക്കെ അകറ്റും അമ്മേ ശരണം തവ ചരണം ആശ്രയെ  ശരണം ശരണം അമ്മേ മഹാമായേ  അഖിലജഗത്തിന്റെ താളമേ   ആരാധ്യ അമ്മേ അംബികേ   ആരോഗ്യവും ആനന്ദവും   അരുള്‍ പകരണം നിത്യവും അമ്മേ   അമ്മേ ശരണം ദേവി ശരണം  അഴലൊക്കെ അകറ്റും അമ്മേ ശരണം തവ ചരണം ആശ്രയെ  ശരണം ശരണം അമ്മേ മഹാമായേ  അജ്ഞാനം നീ അകറ്റി   ആത്മജ്യോതി തെളിയിക്കണം   ആശകളും നിറഞ്ഞു വന്നു   അനുഗ്രഹം ചൊരിയണം അമ്മേ അമ്മേ ശരണം ദേവി ശരണം  അഴലൊക്കെ അകറ്റും അമ്മേ ശരണം തവ ചരണം ആശ്രയെ  ശരണം ശരണം അമ്മേ മഹാമായേ  ജീ ആർ കവിയൂർ  12 02 2026 (കാനഡ , ടൊറൻ്റോ)

കവി അല്ല ഞാൻ

Image
 കവി അല്ല ഞാൻ കവി അല്ല ഞാൻ, കലാകാരൻ അല്ല,   കവിയൂരിന്റെ മണ്ണിൽ നിന്നുയർന്ന   ഒരു സാധാരണ മനുഷ്യൻ മാത്രം.   കപിയുടെ പിന്നാം പുറം തേടി കവിതയുടെ വിത തേടി   കാറ്റിനോട് ചോദിച്ച് അലഞ്ഞു നടക്കുന്നവൻ.   ഭാര്യ സബിത — ജീവിതസഹചാരി,   പക്ഷേ മൗന രാത്രികളിൽ   എന്നെ ചേർത്ത അണക്കും കവിതയാണ്.   ചാണോളം വയറിന്റെ ഞാണൊലി കേട്ട്   ഞെട്ടിയുണർന്നു നിത്യം ഞാണിൻമേൽ ഏറുന്നു  ജീവിതമെന്ന ഉയലാട്ടത്തിലായി  കെട്ടിടങ്ങൾ പണിയുമ്പോഴും   അകത്ത് വാക്കുകളുടെ സൗധം പണിയുന്നു.   ജോലികൾക്കിടയിലും തേടും   സ്വപ്നങ്ങളുടെ കവിയുടെ തോഴൻ  കവി അല്ല ഞാൻ —   പക്ഷേ വരികളിൽ എഴുതുന്നു.   കലാകാരൻ അല്ല ഞാൻ —   പക്ഷേ കലക്കൊപ്പം നടക്കുന്നു.   കവിയൂരുകാരൻ ഞാൻ,   മണ്ണിന്റെ നിറം നെഞ്ചിലേന്തി   അഭിമാനത്തോടെ നിൽക്കുന്ന   ജീ ആർ എന്ന പച്ചയായ മനുഷ്യൻ ജി.ആർ. കവിയൂർ  12 02 2026 (കാനഡ, ടൊറൻ്റോ)

കവിതയറ്റ വാക്കുകൾ

Image
 കവിതയറ്റ വാക്കുകൾ മൗനമായി ചുണ്ടുകൾ   മിഴികൾക്ക് ഓർമ്മയില്ല   ഒന്നോർത്തെടുക്കാൻ   ആവുന്നില്ലല്ലോ കാലമേ   ചിലതൊക്കെ നിന്നോട്   പറയണമെന്നുണ്ട് എന്നാൽ   ഹൃദയം തുടിക്കുന്നു, മൊഴി വരണ്ടു   മറന്നങ്ങു പോയല്ലോ   മൗന രാവുകളിൽ   നിന്നെ വിളിച്ചു കരയുന്നു   നിഴലുകൾ മാത്രം വന്നു   നിന്നിടം നിറയ്ക്കുന്നു   പോയ നാളുകളുടെ   പാതയിൽ ഞാൻ തനിച്ചായി   നീയില്ലാതെ ഇന്നീ ജീവിതം   കവിതയറ്റ വാക്കുകളായി   സൃഷ്ടിക്കാൻ പറ്റില്ല, ഹൃദയമേ   ഓർമ്മയുടെ മഴയിൽ   നനഞ്ഞു തണലില്ലാതെ  അലഞ്ഞ നാളുകളിന്നും  നിൻ സ്മരണകളുടെ  സാന്നിധ്യം കൊതിക്കുന്നു ജീ ആർ കവിയൂർ  11 02 2026 ( കാനഡ , ടൊറൻ്റോ)

പലിപ്രകാവിൽ വാഴും അമ്മേ

Image
 പലിപ്രകാവിൽ വാഴും അമ്മേ പുണ്യദായിനി പവിത്രമയി പലിപ്രകാവിൽ വാഴും അമ്മേ ആനന്ദമയി ആത്മ സംരക്ഷകയെ അമ്മേ ശരണം ദേവി ശരണം  ജന്മപുണ്യത്താൽ അവിടുത്തെ അന്തികെ നിവസിക്കാൻ ഭാഗ്യം ജനനി ജഗത് മാതേ കവിയൂരിൻ്റെ ഐശ്വരദായിനിയെ ഭഗവതിയമ്മേ നിൻ പുന പ്രതിഷ്ഠിക്കാൻ ഒരുങ്ങും വേളകളിൽ അരികിലില്ലെങ്കിലും ഏഴു കടലിനും അകലത്തിരുന്നു എൻ്റെ പ്രാർത്ഥന കൈക്കൊള്ളണമേ  കുടുംബത്തെ ഇമ്പത്തോടെ കാക്കണമേ സർവ മംഗളങ്ങളും അരുളി എല്ലാ ദുഃഖ ദുരിതങ്ങളും അകറ്റി അവിടുന്നു സൽഗതി ഉണ്ടാവാൻ അനുഗ്രഹിക്കണേ പുണ്യദായിനി പവിത്രമയി പലിപ്രകാവിൽ വാഴും അമ്മേ ആനന്ദമയി ആത്മ സംരക്ഷകയെ അമ്മേ ശരണം ദേവി ശരണം  ജീ ആർ കവിയൂർ  11 02 2026 ( കാനഡ, ടൊറൻ്റോ)

വിരഹത്തിന്റെ വസന്തങ്ങൾ (ഗസൽ)

Image
 വിരഹത്തിന്റെ വസന്തങ്ങൾ (ഗസൽ) എത്രയോ വസന്തങ്ങൾ കടന്നു പോയി മനസ്സിലൂടെ നിൻ ചിത്രം കടന്നു പോയി  ദിനരാത്രങ്ങൾ അറിയാതെ കടന്നു അകന്നു, നിദ്രയൊക്കെ എങ്ങോ വിട്ടകന്നു പോയി . വിരഹം വലിച്ചെറിയുകയും വേദന മനസ്സിൽ നിറയും മധുരനോവുകളുടെ ഓർമ്മകൾ പൊലിഞ്ഞു പോയി . നോവ് നിറഞ്ഞ കണ്ണീരുകൾ ഒഴിഞ്ഞു  ഒളിച്ചുറഞ്ഞ ഹൃദയത്തിലെ താളങ്ങൾ കേട്ടുപോയി. സൂക്ഷ്മമായ ഓർമ്മകളിൽ ഞാൻ ഇന്നും ജീവിക്കുന്നു, ജീ ആർ അറിയുന്നു, ഗസൽ ഹൃദയത്താൽ നിന്നെ മറക്കാൻ ശ്രമിച്ചു പോയി ജീ ആർ കവിയൂർ  11 02 2026 (കാനഡ , ടൊറൻ്റോ)

ഓർമ്മകളിൽ (ഗസൽ)

Image
 ഓർമ്മകളിൽ (ഗസൽ)   വീണ്ടും വരിക നീ, ആയുസ്സു തീർന്നു പോയി, എത്രയോ വസന്തങ്ങൾ, തനിമയിൽ കടന്നു പോയി. മനസ്സിലെ മൊഴികൾ ഒളിപ്പിച്ചു ഞാനിരുന്നു, നിൻ്റെ ഓർമ്മകളിൽ എൻ്റെ കാലം കടന്നു പോയി. ആ നിമിഷങ്ങൾ വരും, സ്വപ്നങ്ങളിലെങ്കിലും, നിൻ ചിരിതൻ സുഗന്ധം വഴികളിൽ പടർന്നു പോയി. അകലത്തിൻ മതിലുകൾക്ക് തടയാനാവില്ല നമ്മെ, നിന്നില്ലാതെൻ മോഹങ്ങൾ അപൂർണ്ണമായ് കഴിഞ്ഞു പോയി. ബന്ധങ്ങൾ തൻ കുരുക്കുകൾ, പറയാത്ത പ്രണയങ്ങൾ, എല്ലാ പ്രതീക്ഷകളും നിൻ കാത്തിരിപ്പിൽ കഴിഞ്ഞു പോയി. 'ജി ആർ' പറയുന്നു, തനിമ നിൻ ഓർമ്മയിലായിരുന്നു, ജീവിതം മുഴുവൻ നിൻ്റെ ചിന്തകളിൽ കടന്നു പോയി. ജി ആർ കവിയൂർ 10 02 2026 ( കാനഡ, ടൊറൻ്റോ)

ആകാശാതിരുകൾക്കപ്പുറം (ഗാനം)

Image
 ആകാശാതിരുകൾക്കപ്പുറം (ഗാനം) ആകാശാതിരുകൾക്കപ്പുറം   അണയാതെ കത്തുന്ന താരങ്ങളെ,   അറിയുന്നുവോ നീ എന്റെ ആത്മനൊമ്പരം…   അകമഴിഞ്ഞ് എഴുതി പാടുന്നു നിനക്കായി. പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…) നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…) ഇഴകന്ന്, മൊഴി അകന്ന് മങ്ങുന്ന വേളയിൽ,   ഈറൻ വറ്റാത്ത അന്തർജലധാരകൾ കവിയുന്നു;   ഈണം മറന്നുപോകുന്ന നിമിഷങ്ങളിൽ   ഇനിയും വരുമോ നീ മറുജന്മങ്ങളിലും? പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…) നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…) ഉഴറുമീ വേളകളിൽ ജടരാഗ്നി പുകയുന്നു,   ഉമിനീരു വറ്റി വരണ്ടു നാദം അടയുന്നു;   ഉലയൂതിയുറക്കമില്ലാ രാവുകളായ് നീളും,   ഉന്മാദാനുരാഗം അറിയാതെ പോയല്ലോ… പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…) നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…) അകലമെന്നൊന്നുമില്ലാ ഈ ഹൃദയശൂന്യതയിൽ,   ഓർമ്മകൾ തീരാതെ നീളുന്ന സാന്ദ്രവാഹിനി;   മലർ വിരിയുന്ന കാറ്റിൽ പഴയ സുഗന്ധങ്ങൾ പോല...

ആലിലക്കൃഷ്ണൻ (ഭക്തി ഗാനം)

Image
 ആലിലക്കൃഷ്ണൻ  (ഭക്തി ഗാനം) ആലിലയിലെ പ്രകാശത്തിൻ തിളക്കം   നദിയുടെ പുളിനങ്ങളിൽ താളം അലതല്ലി   കേശങ്ങളെ കാറ്റ് ചാരുതയോടെ തഴുകി   ഹൃദയം കൃഷ്ണഭക്തിയിൽ മുഴുകി   ആലിലയിൽ കാൽവിരലുണ്ണും   ആരോമൽ പൈതലേ ബാലഗോപാലാ   ഹരേ കൃഷ്ണാ കരുണാമയാ   ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ പുഷ്പപൂക്കളെ കണ്ണീരോടെ നൽകി   മിഴികളിൽ പ്രേമഭാവം നിറഞ്ഞു   വാനിലാവിൻ പ്രകാശം പരന്നു   ആനന്ദാനുഭൂതിയിൽ ഹൃദയം നിറഞ്ഞു   ആലിലയിൽ കാൽവിരലുണ്ണും   ആരോമൽ പൈതലേ ബാലഗോപാലാ   ഹരേ കൃഷ്ണാ കരുണാമയാ   ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ അഴകിൻ മാധവ മാധുര്യം പകർന്നു   മനസ്സിൻ ആഴങ്ങളിൽ കൃഷ്ണധ്വനി   നീലത്താമര മിഴിയിൽ സ്നേഹം   പവിത്രമഴയിൽ ജീവൻ പാടുന്നു   ആലിലയിൽ കാൽവിരലുണ്ണും   ആരോമൽ പൈതലേ ബാലഗോപാലാ   ഹരേ കൃഷ്ണാ കരുണാമയാ   ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ ജീ ആർ കവിയൂർ  10 02 2026 (കാനഡ, ടൊറൻ്റോ)

അതിജീവനം

Image
 അതിജീവനം ഉരുകുന്ന വേനലിൽ തണലായി നിന്നു ഞാൻ,   കനലുകൾ പേറി, എൻ മിഴി നനയാതെ;   ഹൃദയത്തിൻ ചോരയാൽ ഗോപുരം തീർത്തപ്പോൾ,   കല്ലുകൾ എറിഞ്ഞു നിങ്ങൾ പരിഹാസമായ്.   മുറിവേറ്റ പക്ഷിതൻ ഏകാന്ത ഗീതങ്ങൾ,   അന്യന്റെ കാതുകളിൽ അമൃതമായി മാറി;   ശാപത്തിൻ വരികളെ സ്നേഹത്താൽ മായ്ക്കുന്നു,   തളരാത്ത എൻ തൂലികയുടെ ജൈത്രയാത്ര.   അകലെയാം മണ്ണിൽ വിരിഞ്ഞൊരു ആദരവ്,   അറിവിൻ തിളക്കമായ് നെഞ്ചിൽ പടർന്നു;   ചിറകുകൾ വെട്ടുന്ന കൂരമ്പുകൾക്കിടയിൽ,   വാനോളം ഉയരുന്നു എൻ ഭാവനയാർന്ന കവിത.   ജീ ആർ കവിയൂർ   09 02 2026   (കാനഡ, ടൊറന്റോ)

വാലന്റൈൻസ് ഡേ സ്പെഷ്യൽ

Image
 വാലന്റൈൻസ് ഡേ സ്പെഷ്യൽ ചില സ്നേഹങ്ങൾ പറയപ്പെടാറില്ല. അവ ആഘോഷിക്കപ്പെടാറുമില്ല. എങ്കിലും അവ മൗനത്തിൽ പോലും ഒരു ഈണമായി തുടിക്കുന്നു. പറയാതെ പോയ, അറിയിക്കാതെ സൂക്ഷിച്ച, പേരില്ലാത്തൊരു സ്നേഹത്തിനായി ഈ പാട്ട്… — “മൗനത്തിന്റെ ഈണം” ( ഗാനം) പല്ലവി (ഹമ്മിങ്ങോടെ) ഹും… ഹും… ഹും… തീർത്താലും തീരാത്ത മോഹമേ… ഹും… ഹും… അല്ല അഭിനിവേശം നിന്നോടായ് ഹും… ഹും… ഓമനിച്ചു തീരും മുൻപേ അകന്നു അടുക്കാനേറെ ശ്രമിച്ചു മൗനം മാത്രം ചരണം 1 എന്തേ നിന്നെക്കുറിച്ച് എത്ര എഴുതി ഏറെ മനസ്സിലിട്ടു കൊണ്ടു നടന്നു എന്നിട്ടുമെന്തേ അതൊക്കെ നീ എന്നും അറിയാതെ പോയല്ലോ വാക്കുകൾ കാറ്റിൽ അലിഞ്ഞു പോയി നോക്കുകൾ മാത്രം ബാക്കി നിന്നു പറയാതെ പോയ സ്നേഹങ്ങൾ മൗനമായി എന്നെ മൂടി പല്ലവി (ഹമ്മിങ്ങ് – ആവർത്തനം) ഹും… ഹും… ഹും… തീർത്താലും തീരാത്ത മോഹമേ… ഹും… ചരണം 2 ഇനിയെന്നു കാണുമെന്നറിയാതെ ഇംഗിതമെല്ലാം മനസിലൊതുക്കി ഇഴഞ്ഞകന്നു കഴിയുന്നു ഇന്നുമീ ഒരു ഈണമാകാൻ ആശകളോടെ പേരില്ലാത്തൊരു ബന്ധമായി നിഴലായ് ഞാൻ നിന്റെ അരികിൽ അറിയാതെ നീ കടന്നു പോകുമ്പോൾ എൻ ഹൃദയം പാടുന്നു നിശ്ശബ്ദം ജീ ആർ കവിയൂർ  10 02 2026 (കാനഡ, ടൊറൻ്റോ)

കിനാവിൻ്റെ വഴിയിറമ്പിൽ (ലളിത ഗാനം)

 കിനാവിൻ്റെ വഴിയിറമ്പിൽ  (ലളിത ഗാനം) ആ… ഹൂം… ഹൂം…   ഓ… ഹൂം… ലാ… ആ… കിനാവിൻ്റെ വഴിയിറമ്പിൽ, കണ്ടൊരു പൂ മിഴിയഴക്   കണ്ണു തുറന്നിട്ടും മറക്കാനായില്ല, കരളിൻ്റെ മധുര നോവിൻ സ്വാദ് കാവ്യങ്ങളിൽ കലരുന്ന, കണ്മഷിയാലേ എഴുതിയ   കാന്തിയിൽ നിന്നോർമ്മകളാൽ, കലർന്നു മനസ്സിലാകെ മലർമണം കിനാവിൻ്റെ വഴിയിറമ്പിൽ, കണ്ടൊരു പൂ മിഴിയഴക്   കണ്ണു തുറന്നിട്ടും മറക്കാനായില്ല, കരളിൻ്റെ മധുര നോവിൻ സ്വാദ് കാലമെത്ര കഴിഞ്ഞാലും, കദനങ്ങളൊക്കെ മറന്നു   കാത്തു നിൻ കാലൊച്ചക്കായി, കഴിയുന്നുയീ ഏകാന്ത തീരത്തിന്നും കിനാവിൻ്റെ വഴിയിറമ്പിൽ, കണ്ടൊരു പൂ മിഴിയഴക്   കണ്ണു തുറന്നിട്ടും മറക്കാനായില്ല, കരളിൻ്റെ മധുര നോവിൻ സ്വാദ് ജീ ആർ കവിയൂർ  09 02 2026 (കാനഡ, ടൊറൻ്റോ)

ഗരുഡ വാഹന വാസുദേവ”

Image
 ഗരുഡ വാഹന വാസുദേവ” ഗരുഡ വാഹന വാസുദേവ വിഷ്ണോ   ഗഗന നിറമാർന്നവനെ ഭഗവാനേ   ഹരേ കൃഷ്ണ നാരായണാ   പാലാഴി വാസനെ ശരണം ശരണം   അന്തശായി പാലാഴി പാതയിലൂടെ സഞ്ചാരിയായി   സുദർശന ചക്രധാരിയായി ഭഗവാൻ   ഗരുഡനിൽ ഏറി ഭൂതലെ   ശബ്ദരഹിതമായ പാതയിൽ ധ്യാനം പടർന്നു സരസ്വരൂപിണി ഒഴുകുന്ന തീരത്തെ അലങ്കരിച്ചു പവിത്രകിരണങ്ങൾ ജലരാശിയിൽ വിരിഞ്ഞു   സൗമ്യമാം ദർശനം ഹൃദയകവാടം തുറന്നു   അമൃതസ്പർശം പോലെ കമലം തെളിഞ്ഞു   ദിവ്യസ്മിതം ഭൂമിയിൽ കൃപയായി വീണു   കാലതാളം നിശ്ചലമായി ലോകം മൗനപ്പെട്ടു   പാദസേവയിൽ ലയിച്ച നിമിഷം പുണ്യമായി   ഭക്തിപരിമളം അന്തരീക്ഷം നിറഞ്ഞു ഗരുഡ വാഹന വാസുദേവ വിഷ്ണോ   ഗഗന നിറമാർന്നവനെ ഭഗവാനേ   ഹരേ കൃഷ്ണ നാരായണാ   പാലാഴി വാസനെ ശരണം ശരണം   ജീ ആർ കവിയൂർ  09 02 2026 (കാനഡ, ടൊറൻ്റോ)

കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ ( സൂഫി ഗസൽ)

 കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ  ( സൂഫി ഗസൽ) പ്രതീക്ഷയുടെ കാറ്റിൽ വീണ എല്ലാ പൂവുകളും, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ   ഈശ്വരൻ നമ്മുടെവഴികൾ തുറക്കട്ടെ, മനസ്സും ഉണരട്ടെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ   നദിയുടെ ഒഴുകുന്ന ജലത്തിൽ ജീവിത സാരാംശം മറഞ്ഞു   പൂക്കളുടെ മണത്തിൽ നിറഞ്ഞിരിക്കുന്നു നിന്റെ അനന്തമായ സ്നേഹം, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ   ഭൂമിയുടെ ഓരോ ശ്വാസത്തിലും നിന്നെ കാണുന്നു   പക്ഷികളുടെ ചിറകടിയിൽ  നിന്റെ സാന്നിധ്യം  തെളിയുന്നു, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ   വൃക്ഷങ്ങളോട് പ്രാർത്ഥിച്ചു, ജലത്തോട് ആശീർവാദം തേടി   ഈശ്വരൻ സത്യം കാണിക്കട്ടെ, മനുഷ്യനും മനസ്സിലാക്കട്ടെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ   മേഘങ്ങളുടെ മറവിയിൽ മറഞ്ഞ ആകാശ രഹസ്യം   ഭൂമിയിൽ പ്രണയം മഴയായി പെയ്യട്ടെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ   ഈ ലോകം നിന്നെ അറിയാനുള്ള ഭാഗ്യം ലഭിച്ചു ,  നിന്നെ സ്നേഹിച്ചു   ഈശ്വരൻ മനുഷ്യന്റെ ഹൃദയത്തിൽ പ്രകൃതിയുടെ വാസം അറിയട്ടെ, ജി ആറിൻ്റെ, കണ്ണുകൾ തുറന്നു, ഹൃദ...

അർത്ഥം നഷ്ടപ്പെട്ട ഒരു വാക്ക്

Image
 അർത്ഥം നഷ്ടപ്പെട്ട ഒരു വാക്ക് Pic made by Google Gemini  ദിനചര്യയിലെ ചെറു നിമിഷങ്ങളിൽ,   പിരിമുറുക്കത്തിലും ശാന്തതയിൽ,   അർത്ഥം തേടാതെ ചൊല്ലപ്പെടുന്നു,   പൊതു വാക്കുകൾ മാത്രം ഒഴുകിപ്പോകുന്നു.   ബന്ധങ്ങളിലും അധികാരത്തിനുമുന്നിൽ,   അത് പതിവായി വഴുതി വീഴും.   ശീലമായി പഠിപ്പിച്ച വിനയം,   ആഴം നഷ്ടപ്പെട്ട ഒരു ശബ്ദം.   പർവതങ്ങൾ നോക്കി നിൽക്കും,   നദികൾ മൗനമായി ഒഴുകും.   മുറിവേറ്റ മണ്ണ് ഒന്നും പറയില്ല,   സർവം സഹയായ ഭൂമി ദേവി മൗനമായി അവസാനത്തിൽ സംഹാര രുദ്രയായി മാറുന്നു.   ശ്വാസം ദുർലഭമാകുന്ന നാളിൽ,   ഒരു പിടി ചാരമായ് മാറുമ്പോൾ,   “സോറി അഥവാ ക്ഷമിക്കുക” എന്ന് ഒടുവിൽ മനുഷ്യൻ ചൊല്ലും,   അർത്ഥം നഷ്ടപ്പെട്ട ഒരു വാക്കായി. ജീ ആർ കവിയൂർ  02 02 2026 (കാനഡ, ടൊറൻ്റോ)

ഏകാന്ത ചിന്തകൾ 292

 ഏകാന്ത ചിന്തകൾ 292 കാഴ്ച്ച ഒരുപോലെയെങ്കിലും സ്പർശം സത്യം പറയുന്നു   പുറമേ ശാന്തത ഉള്ളിൽ ചൂട് ഒളിച്ചിരിക്കുന്നു   കേട്ടറിവുകൾ പലപ്പോഴും വഴിതെറ്റിക്കുന്നു   അനുഭവം മാത്രമാണ് ശരിയായ ബോധം നൽകുന്നത്   മുഖങ്ങൾ കഥ പറയുന്നില്ല നോട്ടങ്ങൾ പോലും   വാക്കുകൾ അർഥത്തെ പലതവണ വഞ്ചിക്കുന്നു   സമീപം വന്നാൽ മാത്രമേ സത്യം തെളിയൂ   അകലം തെറ്റിദ്ധാരണകൾ വളർത്തുന്നു   സമയം മനുഷ്യനെ തുറന്ന പുസ്തകമാക്കുന്നു   ധൈര്യം സമീപിക്കാൻ മനസ്സിനെ പഠിപ്പിക്കുന്നു   വിധി പറയുന്നതിന് മുൻപ് അറിയാൻ ശ്രമിക്കൂ   അങ്ങനെ മാത്രമാണ് മനുഷ്യനെ മനസ്സിലാക്കാൻ കഴിയുക ജീ ആർ കവിയൂർ  07 02 2026 (കാനഡ, ടൊറൻ്റോ)

നിലാവിലെ ഹൃദയം

 നിലാവിലെ ഹൃദയം നിശബ്ദ രാവാലായി നിലാവിൻ്റെ സ്നേഹ നിഴൽ തിരഞ്ഞു  കാറ്റിലെ മൃദുലത ശീതളതമായി സ്പർശിക്കുന്നു.   താരകളുടെ കാന്തിയിൽ കണ്ണുകൾ നിറയുന്നു,   ഹൃദയാകാശത്ത് മൗനം വിരിഞ്ഞു. പഴയ ഓർമ്മകൾ ഇലകളിൽ വീഴുന്നു,   പ്രണയത്തിന്റെ താളത്തിൽ ശബ്ദം കാണുന്നില്ല.   ചന്ദ്രനിന്റെ മായാ പ്രകാശം പാതയിലേക്ക് നിഴൽ വീശുന്നു,   മനസ്സിൽ ആകാംക്ഷകൾ ലളിതമായി ഉയരുന്നു. മൂടൽമഞ്ഞിൽ മറഞ്ഞ ഒരു കാഴ്ച പുഞ്ചിരിക്കുന്നു,   നക്ഷത്രങ്ങൾ കൺ ചിമ്മി പുഞ്ചിരിതൂകി.   അറിയാതെ ഹൃദയത്തിൽ അനുരാഗം കൂടു കൂട്ടി,   അന്തരാത്മാവിനെ പ്രകാശ പൂരിതമാക്കി ജീ ആർ കവിയൂർ  09 02 2026 (കാനഡ, ടൊറൻ്റോ)

ചെമ്പകവെളിച്ചം

 ചെമ്പകവെളിച്ചം കോമളമാർന്ന കുസുമങ്ങൾ സൂര്യപ്രകാശത്തിൽ മിനുങ്ങുന്നു, സൗമ്യമായ കാറ്റിൽ സുഗന്ധം വിരിയുന്നു. ഇലകളുടെ ചാഞ്ചാട്ടത്തിൽ തെളിച്ചത്തിന്റെ കാറ്റ്, നിസ്സഹായമായ പ്രകൃതിയുടെ ശാന്തി പാടുന്നു. പൂവിൻറെ മൃദുലതയിൽ കണ്ണുകൾ കഥപറയുന്നു, നിമിഷങ്ങൾ സന്ധ്യയുടെ ലാസ്യം സ്വീകാര്യിക്കുന്നു. പച്ചമരങ്ങളുടെ തണലാർന്ന തീരത്ത് മൃദുവായി ഇരിക്കുന്ന പ്രണയത്തിന്റെ മിഴിവിൽ അന്തരീക്ഷത്തിൽ നൃത്തം ചെയ്യുന്നു. വെള്ളിമഞ്ഞിൻ്റെ മായാ സ്പർശം പുഞ്ചിരിക്കുന്നു, പ്രകൃതിയുടെ ഗാനം നിശ്ശബ്ദമായി ഒഴുകുന്നു. ജീവിതത്തിലെ രഹസ്യങ്ങൾ മൗനത്തിൽ തിളങ്ങുന്നു, ചെമ്പകവെളിച്ചം ഹൃദയത്തെ പ്രകാശമാനമാക്കുന്നു ജീ ആർ കവിയൂർ  09 02 2026 (കാനഡ, ടൊറൻ്റോ)

മനസ്സമ്മതം

 മനസ്സമ്മതം തണുത്ത ശാന്തിയിലൊരു കിനാവ് വിരിയുന്നു, ഹൃദയം പാടിവെച്ച സത്യത്തിലേക്ക് സഞ്ചരിക്കുന്നു. ഓർമ്മകളിൽ വീണൊരു മധുരം തിളങ്ങുന്നു, ആത്മാവിന്റെ നിശ്ശബ്ദ സ്മിതം പുണരുന്നു. നിറങ്ങൾ ചേരുന്ന വഴി തിരിച്ചറിയുന്നു, മൌനത്തിന്റെ കൈവിരലിൽ അനുഭവങ്ങൾ തിളങ്ങുന്നു. പ്രണയത്തിൻ്റെ ചൂടിൽ നിമിഷങ്ങൾ ഒഴുകുന്നു, സ്വപ്നങ്ങളുടെ താളത്തിൽ ജീവിതം പാടുന്നു. ഏകാന്തമായ ഒരു പ്രണയം വളരുന്നു, ഹൃദയത്തിലേക്ക് കയറിയ ശബ്ദമില്ലാതെ. മനസ്സ് സമ്മതിച്ച് കൈകൊണ്ട് പിടിക്കുന്നു, പ്രകൃതിയോട് ചേർന്ന് ഒരുപാട് ശാന്തി നിറയ്ക്കുന്നു. ജീ ആർ കവിയൂർ  09 02 2026 (കാനഡ, ടൊറൻ്റോ)