നാമൊന്ന്

നാമൊന്ന്


നീ തനിച്ചല്ലേ നിന്റെ
മൗന ദുഖങ്ങളും ഞാന്‍
അറിയുന്നു മത്സഖേ ..!!

വേനലാം വിരഹത്തിന്‍ ചൂടില്‍
ഒരു കുളിര്‍ക്കാറ്റായി നിന്‍
ഓര്‍മ്മ കൊമ്പില്‍ ചേക്കേറാന്‍

കൊതിക്കുന്നു ഏറെയായി ഞാനും
നിന്‍ നെഞ്ചക ചൂടേല്‍ക്കാന്‍
ഇടം തരില്ലേ പ്രിയ സഖേ ..!!

നിന്നില്‍ പടരും ദിനരാത്രങ്ങളും
നീലാകാശവും നീലകടലും
അതിന്‍ ലവണരസവും
ഋതു സഞ്ചയങ്ങളെയും
ഇഷ്ടപ്പെടുന്നു ഞാന്‍ സഖേ ..!!

ഈ പ്രപഞ്ച തന്മാത്രകളില്‍
ഞാനെന്നും നീയെന്നും വേറൊന്നല്ല
ഒന്നാണ് എന്ന സത്യം തെളിയുന്നു സഖേ ..!!

നീ തനിച്ചല്ലേ നിന്റെ
മൗന ദുഖങ്ങളും ഞാന്‍
അറിയുന്നു മത്സഖേ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “