കുറും കവിതകള്‍ 646

കുറും കവിതകള്‍ 646

കാവിനിടയിലുടെ
സന്ധ്യ മറഞ്ഞു
കല്‍വിളക്കുകള്‍ കണ്‍മിഴിച്ചു ..!!

അസ്തമയ തീരത്ത്‌
വടിയും കുത്തിപ്പിടിച്ചു
നിഴലുകളകന്നു ..!!

ശലഭ ചിറകുകള്‍
വസന്തമറിയിച്ചു
കാറ്റിനു മുല്ലപ്പൂവാസന ..!!

മഴയുടെ താളത്തിനൊപ്പം
ചീവിടുകള്‍ ചിലച്ചു
രാത്രി യേറെ കറുത്തു ..!!

ഓലപ്പുരയിലെ
പാത്രങ്ങളില്‍
ഇടവപ്പാതിയുടെ ജലതരംഗം ..!!

വെയിലും മഴയും.
ഇലത്തുമ്പുകളില്‍
മഴതുള്ളി തിളക്കം ...!!


മഴതോര്‍ന്നു .
കൊത്തിമിനുക്കിയിരുന്നു 
കരീലക്കിളികള്‍ ..!!

കാറും കോളും
തീരത്തടുക്കാന്‍
കപ്പിത്താന്റെ നെഞ്ചിടിപ്പ് ..!!

ഒഴിഞ്ഞ മനസ്സും
നീട്ടിയ കൈകളുമായി
തെരുവോര വാര്‍ദ്ധക്യം ..!!

വിശപ്പിന്‍ തീരത്ത്‌
രാവിന്‍ ആശ്വാസം .
ഇക്കായുടെ തട്ടുകട ..!!

മേശമേല്‍
തൊപ്പിയിട്ടു ദോശ
കീശ ഒഴിച്ചു  മീശ പിരിച്ചു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “