അനുഭൂതി

അനുഭൂതി



പകുതിയിൽ മാഞ്ഞുപോയൊരു നീല
കിനാവായി വന്നു ഉറക്കം കെടുത്തി നീ
നിലാവായി  സ്വര വസന്തമായി വന്നകന്നകന്നുവോ
നിഴലുകളില്‍ നീര്‍ക്കണമായി തോരാ മഴകുളിരായ്
വാക്കുകളാല്‍ ഉടുത്തൊരുങ്ങി കരിമഷി പടര്‍ത്തി
കറുത്ത മേഘ വർണ്ണങ്ങൾ ചേർത്തുവച്ചൊരു
കാർക്കൂന്തലിൻ പടർന്നു പുണരുന്നു മന്മദ
മോഹങ്ങളൊക്കെ പുഞ്ചിരിപൊഴിച്ചാടി
മുല്ലപ്പുവിന്‍ നറുഗന്ധത്താല്‍ വരിഞ്ഞു ഇറുകെ
മുറുക്കിയൊരു ലഹരിയായ് പടര്‍ന്നു നിന്നൊരു
അഗ്നിപര്‍വ്വതം പൊട്ടി ലാവയായൊഴുകി തണുത്തിന്നു.
അഴലിന്റെ ആഴങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തി .
മൊഴിയില്ലായിടങ്ങളില്‍  മൗനമുടച്ചു മധുരം പകര്‍ന്നു.
വാചാലതയുടെ  നിമ്നോന്നതങ്ങളില്‍ വെന്നികൊടി പാറിച്ചു.
മറക്കാനാവാത്ത അനുഭൂതി പടർത്തിയകന്നു കനവിലെന്നോണം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “