ഇനിഞാനെന്തുയെഴുതും

ഇനിഞാനെന്തുയെഴുതും .....

നിൻ നീലാഞ്ചന മിഴികളിൽ
നിലാ കുളിരമ്പിളി  വിരിയിച്ചു
അല്ലിയാമ്പല്‍ പുഞ്ചിരി

ആകാശ മേലാപ്പില്‍ മിന്നി
മറഞ്ഞു നക്ഷത്ര തിളക്കം
തീര്‍ത്തു കിന്നരി നിന്‍ മൊഴിയില്‍

പദ ചലങ്ങള്‍ക്ക് കാതോര്‍ത്തു
ചിലമ്പൊലി നാദം തീര്‍ത്ത
വെള്ളിക്കൊലുസ് കിലുക്കി മേഘം

പച്ചിലകള്‍ക്കിടയില്‍
മഴയുടെ താളമേളം .
നനഞ്ഞു നീങ്ങി നിന്‍ ചിന്തയാല്‍ ... .

മിടിച്ചു എന്‍  നെഞ്ചകത്തിനുള്ളില്‍
പഞ്ചാരിമേളകൊഴുപ്പ്
നിന്‍ ഓര്‍മ്മയാല്‍

മാരിവില്‍ തീര്‍ത്തു
പുരികകൊടി വര്‍ണ്ണം
ഋതു ശോഭയാല്‍ മാനം

മുല്ല മൊട്ടു വിരിഞ്ഞു
മണം പകര്‍ന്നു മനമാകെ
പൂങ്കാവന വസന്തം ...

ചിലമ്പൊലി തീര്‍ത്തു
നിന്‍ നടന നാട്യം
നയന മോഹനം സുന്ദരം ...

ഇനിഞാനെന്തെഴുതും
അറിയാതെ നിലച്ചുയെന്‍
തൂലികക്ക് നാണം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “