കുറും കവിതകള്‍ 662

കുറും കവിതകള്‍ 662

മലക്കു അരഞ്ഞാണം
തീര്‍ക്കുന്നൊരു തേനരുവി .
കാറ്റിന്നു കുളിര്‍  ..!!

പരുക്കനായ കടൽ .
തിരകളെ ഭയക്കാതെ .
അച്ഛന്റെ കരവലയത്തിൽ  ..!!

മക്കളുടെ  നന്മക്കായി 
നൊന്തുപെറ്റ വയറിന്റെ
നെഞ്ചുരുകി പ്രാര്‍ത്ഥന ..!!

നിലാകുറിക്കു താഴെ
ഒരു നാണം വിരിഞ്ഞു .
കാറ്റിനു മുല്ലപൂമണം ..!!

അണിയറയില്‍
മുഖം മിനുക്ക്‌ .
അരങ്ങില്‍ കീചകവധം..!!

നൊമ്പരങ്ങള്‍ മറന്നു
ഭക്തിയുടെ വെളിച്ചത്തില്‍
നന്മയുടെ മുഖം ..!!

കര്‍പ്പൂരാരതി കഴിഞ്ഞു
ഭക്തിയുടെ ലഹരിയില്‍
മനമലിഞ്ഞു ...!!

ഓര്‍മ്മകളെ വലിച്ചിഴച്ചു
കൊണ്ട് പോയാ മാന്തോപ്പില്‍  .
തിരികെ വരില്ലല്ലോ ബാല്യം ..!!

കൊഞ്ചി കുഴഞ്ഞൊഴുകുന്ന
കല്ലോലിനിയുടെ ഗാനത്തിനു
കാതോര്‍ത്ത് മനമാനന്ദത്തില്‍ ..!!

ഇരുളില്‍ തെളിദീപം
നിറച്ചു  മനസ്സില്‍
പ്രണായാങ്കുര നാളം ..!!


സന്ധ്യാംബരം  നോക്കി
ഓളംതല്ലി കിടപ്പു
വിരഹ കടലില്‍ തോണി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ