ഞാനെന്ന ഞാന്‍

ഞാനെന്ന ഞാന്‍


തേടാന്‍ ഇനി ഇടമില്ല എവിടെയോക്കയോ
അലഞ്ഞുയീ  പഞ്ചഭൂത കുപ്പായമണിഞ്ഞു
കണ്‍ ചിമ്മി കാട്ടും ആകാശ താരകങ്ങളില്‍
പുഞ്ചിരി പൊഴിക്കും വെണ്ണിലാ ചന്ദ്രനെ
കത്തി ജ്വലിക്കും  എല്ലാറ്റിനും പൂരകമാം
ഏഴുകുതിരയെ പൂട്ടി നടക്കും സൂര്യനില്‍
മറയായി തലയെടുത്ത് നില്‍ക്കും മാമലകളില്‍
അലറി അടുക്കും തിരമാലയുമായി വരും കടലിന്‍
ആഴങ്ങളിലോക്കെ തിരഞ്ഞു കണ്ടില്ല എങ്ങും
അവസാനം ക്ഷീണിച്ചു അവശനായി ഇരുന്നപോള്‍

എന്നിലെ എന്നിലേക്ക്‌ ഇറങ്ങി ഞാന്‍ എന്റെ
ബോധമണ്ഡലത്തിനുമപ്പുറത്തേക്കു പോകവേ
വര്‍ണ്ണങ്ങളായിരം പൂത്തു തളിര്‍ക്കുമൊരു വന്യാമം
പ്രചണ്ഡ പ്രഹേളിക കണ്ടു അല്‍ഭുത ചിത്തനായി
നിര്‍നിമേഷമറിയാതെ നില്‍ക്കുമ്പോളറിഞ്ഞു ഞാനെന്ന
മഹാപ്രപഞ്ച തന്മാത്രതന്‍ രഹസ്യങ്ങളോക്കവേ ..!!
എങ്ങിനെ ഞാനൊന്ന് വര്‍ണ്ണിക്കുമെന്നു വാക്കുകള്‍ കിട്ടാതെ
പ്രയത്നിപ്പു അക്ഷര ചിമിഴുകളില്‍ തപ്പി തടയുന്നു ഓരോ
അണുവിലും നിറയുന്നു ഞാന്‍ എന്നൊരു സംജ്ഞ .....!!

ജീ ആര്‍ കവിയൂര്‍
25.07.2016

ചിത്രം കടപ്പാട്  google

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “