നീ മാരണമല്ല ...!!

നീ മാരണമല്ല ...!!



മാറി നില്‍ക്കാന്‍ മടിയില്ലാത്തവനെ
മടുപ്പില്ലാതെ മറയായി നടപ്പവനെ
മഞ്ഞ്ന്നോ  മഴയെന്നോ വേനലെന്നോ ?!!
മയങ്ങിയെന്നോ ഉണര്‍വെന്നോ നിനക്കുണ്ടോ ?!!
മലയെന്നോ പുഴയെന്നോ മരുഭൂമിയെന്നോ ?!!
സ്ഥലകാല ഭേതങ്ങള്‍ നിനക്കില്ലല്ലോ ?!!
നിന്നെ എല്ലാവര്‍ക്കും ഭയമാണ് ഓര്‍ക്കുമ്പോള്‍

മരണമേ നിനക്ക് മണമുണ്ടോ ?..!!
രണത്തിന്റെയാണോ ?!!
നിന്നെ മൂടുവതിനു മരം അനിവാര്യം ..?!!
ഹോ ..!! മ-ര- ണം നിനക്കാരി പേരുതന്നു ?..
നീ കണ്ണ് മിഴിച്ചു നിന്നാലും
നീ വന്നുപോകുമ്പോള്‍
എന്റെ ദേഹം കാണാന്‍ വരുന്നവര്‍ക്കായി
എന്‍  മുഖത്തുഒരു പുഞ്ചിരി സമ്മാനമായി
കിടക്കുന്നുണ്ടല്ലോ അപ്പോള്‍
നീ ഒരു മാരണമല്ലയല്ലേ ..!!

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “