ഒരു വായനാ അനുഭവം
ഒരു വായനാ അനുഭവം
ജീവിതത്തിന്റെ കേവ് ഭാരം വഹിച്ചു കൊണ്ട് അനുഭവങ്ങളുടെ ഒരു നല്ല സമ്പത്ത് .,വായിക്കാന്‍ എടുത്താല്‍ തീരാതെ താഴെ വെക്കാന്‍ തോന്നാത്ത ആഖ്യാന ശൈലി ഒരു അല്‍പ്പവും സ്വയം പുകഴ്ത്തലുകള്‍ ഇല്ലാത്ത അനുഭവത്തിന്റെ യാത്രാവിവരണം ,ഓരോ രാജ്യങ്ങളിലും കണ്ടത് പൊടിപ്പും തോങ്ങലുമില്ലാതെ സത്യസന്ധമായി എഴുതിയിരിക്കുന്നു .
ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞു പല വാണിജ്യ കപ്പലുകളില്‍ റേഡിയോ ഓഫിസറായി ഇരുന്ന ആളുടെ ഉള്ളിലെ സാഹിത്യ അഭിരുചിയിലുടെ വളരെ ലളിതമായി ഭാഷയില്‍ വിവരിക്കുന്ന ഒരു പുസ്തകം
എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേത്തിന്റെ ചെറുപ്പകാലത്തിന്റെ വര്‍ണ്ണനയും ഓരോന്നും എന്നെയും എന്റെ ചെറുപ്പകാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി
ഞാന്‍ എന്റെ ഇപ്പോഴത്തെ ഒഴുവ് കാലം വിരസമായപ്പോള്‍ എന്റെ അനുജന്‍ ഡോക്ടര്‍ കവിയൂര്‍ മധുസുദന്‍ ജീ എനിക്ക് ഈ പുസ്തകം വായിക്കാന്‍ തന്നു അത് തികച്ചും എന്റെ ക്ഷീണിച്ച മനസ്സിനു ഉണര്‍വ് നല്‍കി
ഇദ്ദേഹം നമ്മുടെ മുഖപുസ്തക സാന്നിദ്ധ്യവും നല്ലൊരു കവിയും ആണ് , എന്റെ സുഹുര്‍ത്തുകളുടെ പട്ടികയില്‍ ഉണ്ട് ,
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ജീവിത യാത്രാ വിവരണത്തിനും അപ്പുറം നല്ലൊരു ആത്മകഥ ഒരു നോവലിനും അപ്പുറം
പുസ്തകത്തിന്റെ പേര് : ശേഷം മുഖതാവില്‍
എഴുതിയത് : പി വി മധുസുദന്‍
വസുധ പബ്ലികേഷസ്
കണ്ണൂര്‍
വില 180
എഴുതിയത് : പി വി മധുസുദന്‍
വസുധ പബ്ലികേഷസ്
കണ്ണൂര്‍
വില 180
Madhusudanan PV 9847399455
Comments