എന്റെ പുലമ്പലുകള്‍ 49


എന്റെ പുലമ്പലുകള്‍ 49
.
കേള്‍ക്കുക  സ്‌പന്ദനം
അറിയുക എന്‍ ഹൃദയത്തെ
ഞാന്‍ ഒന്നുമേ ഉരിയാടുന്നില്ല
എന്റെ ഹൃദയം മിടിക്കട്ടെ

പൊയ്പോയ നാളുകളുടെ
കഥകള്‍ നിന്നോടു പറയാന്‍
എന്‍ ചിന്തകള്‍
നിന്നിലായി എത്തട്ടെ
.
നഷ്ടപ്പെട്ട വാക്കുളുടെ സാരാംശം
മന്ദഹാസങ്ങള്‍ക്കു കപടത നിറയുന്നു
ഉപയോഗിച്ച് വലിച്ചുയെറിയപ്പെടുന്നു
ഇന്നിന്റെ പ്രത്യയ ശാസ്ത്രം
.
എവിടെക്കാണ് നമ്മുടെ യാത്ര
എന്ത് നാം ചെയ്യുന്നു
വെറുതെ അന്യരോട്‌ പറയുന്നു
ഒരു മാറ്റവും വരുത്താന്‍  ആവാതെ

അന്യഥാ ഇപ്പോഴും മറിച്ചു
ഞാന്‍ ആക്രോശിക്കുന്നു
നിന്നില്‍ ദുരിതങ്ങള്‍ ആരോപിച്ചു
എല്ലാ പരാജയങ്ങളും നിന്നില്‍ കെട്ടിവെക്കുന്നു

പക്ഷെ ഈ അവകാശപ്പെടുന്ന ഓരോ വിജയവും
നിന്‍ പ്രസിദ്ധിയും മഹിമയും
അങ്ങിനെയാണ് മനസ്സ് ചലിക്കുന്നത്‌
അങ്ങിനെയാണ് നീ ജീവിക്കുകയും മരിക്കുന്നതും

നിര്‍ത്തുക ഒരു നിമിഷത്തേക്ക്
ശ്രദ്ധിക്കു നിന്റെ മിടിപ്പുകളെ ആദ്യം
നിന്റെ ഹൃദയത്തോട് സംവേദിക്കു
അപ്പോള്‍ അറിയാം നിന്റെ സത്യങ്ങള്‍ ..!!
.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “