മകളെ ..!!

 മകളെ ...!!

എന്തിനായിരുന്നു നീയിങ്ങിനെ
എന്നെ വിട്ടകന്നത് എത്ര ഓര്‍ത്തിട്ടും
എനിക്കു മനസ്സിലാവാകാതെ പോകുന്നു
എന്ത് കുറവാണ് ഞാന്‍ വരുത്തിയത്
എന്നാലാവും വണ്ണം നിനക്ക് അറിവിന്റെ
ഉച്ചസ്ഥായിലുള്ള ഇടങ്ങളിലും വേണ്ടതിലേറെ
കുറവുകളിത്താതെ വളര്‍ത്തി വലുതാക്കിയത്
ഇതിനായിരുന്നോ ആരോ വന്നു നല്‍കിയ
പ്രലോഭനങ്ങളില്‍ നിനക്ക് നാടും വീടും സംസ്കാരവും
എല്ലാം വിട്ടു ഏതു സ്വര്‍ഗ്ഗത്തിലാണ് നീ പോയത്
എന്താണ് അവിടെയുള്ളത് എന്ന് ഒന്നുമനസ്സിലാക്കി തരു
എന്നിലെ കുറ്റങ്ങള്‍ എന്താണ് അറിയാന്‍ കൊതിക്കുന്നു
നീ പിച്ചവച്ചു ഓടി തിമിര്‍ത്ത വീടും പരിസരവും നിന്റെ
സാമീപ്യത്തിനായി കാത്തിരിക്കുന്നു.
നിന്റെ കളിപ്പാട്ടങ്ങളും നീ വളര്‍ത്തിയ ചെടികളും
കുഞ്ഞി പൂച്ചവും കണ്ണുനീര്‍ വാര്‍ക്കുന്നത് പോലെ
അത് കണ്ടു നീ മടങ്ങി വരുമെന്ന് കരുതി
ഈറന്‍ കണ്ണുമായി കാത്തിരിക്കുന്നു മകളെ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “