കുറും കവിതകള്‍ 652
കുറും കവിതകള്‍ 652
നിറം മാറുന്നുണ്ട്
മൂന്നുവരികളില്‍
ഓന്തിനെ കണ്ടു കവി ..!!
നിലാവിന്‍
നീലിമയില്‍..
വിരഹ നോവ് ..!!
ഇലത്തുമ്പിലൊരു
മഴനീര്‍ക്കണം .
മനസ്സില്‍ കടലിരമ്പം ..!!
കടല്‍ കനിഞ്ഞു
ഹര്‍ഷാരവം .
തുറയില്‍ ചാകര ..!!
ആരവമൊഴിഞ്ഞു
കാത്തുകിടപ്പു
മഴ നനന്നൊരു കളിമുറ്റം ..!!
എരിഞ്ഞണയുന്നുണ്ട്
അന്തിത്തിരി ചക്രവാളത്തില്‍ .
കാറ്റിനു കര്‍പ്പുര ഗന്ധം ..!!
മൗന മുടച്ചു
മുറജപം.
കാറ്റിനു ഉണ്ണിയപ്പത്തിന്‍ ഗന്ധം ..!!
പീടികയില്‍ നിറ ഭരണി .
വഴിപോയവള്‍ക്കൊരു
വ്യാക്കൂണ്‍ ..!!
വളവു തിരിഞ്ഞു
വരന്നുണ്ടൊരു
ആളുനിറക്കാ വെള്ളാന ..!!
കാവലില്ലാ പാടത്തു
കൊത്തിപറക്കാന്‍
വരണുണ്ട് ദേശാടനക്കാര്‍..!!
ചെമ്മണ്‍പാത താണ്ടി
ഇരുച്ചക്രമേറി വരുന്നുണ്ട് .
കുമാരേട്ടന്‍ ചാക്കാലയറിപ്പുമായി ..!!
നിറം മാറുന്നുണ്ട്
മൂന്നുവരികളില്‍
ഓന്തിനെ കണ്ടു കവി ..!!
നിലാവിന്‍
നീലിമയില്‍..
വിരഹ നോവ് ..!!
ഇലത്തുമ്പിലൊരു
മഴനീര്‍ക്കണം .
മനസ്സില്‍ കടലിരമ്പം ..!!
കടല്‍ കനിഞ്ഞു
ഹര്‍ഷാരവം .
തുറയില്‍ ചാകര ..!!
ആരവമൊഴിഞ്ഞു
കാത്തുകിടപ്പു
മഴ നനന്നൊരു കളിമുറ്റം ..!!
എരിഞ്ഞണയുന്നുണ്ട്
അന്തിത്തിരി ചക്രവാളത്തില്‍ .
കാറ്റിനു കര്‍പ്പുര ഗന്ധം ..!!
മൗന മുടച്ചു
മുറജപം.
കാറ്റിനു ഉണ്ണിയപ്പത്തിന്‍ ഗന്ധം ..!!
പീടികയില്‍ നിറ ഭരണി .
വഴിപോയവള്‍ക്കൊരു
വ്യാക്കൂണ്‍ ..!!
വളവു തിരിഞ്ഞു
വരന്നുണ്ടൊരു
ആളുനിറക്കാ വെള്ളാന ..!!
കാവലില്ലാ പാടത്തു
കൊത്തിപറക്കാന്‍
വരണുണ്ട് ദേശാടനക്കാര്‍..!!
ചെമ്മണ്‍പാത താണ്ടി
ഇരുച്ചക്രമേറി വരുന്നുണ്ട് .
കുമാരേട്ടന്‍ ചാക്കാലയറിപ്പുമായി ..!!
Comments