നിന്നെ കുറിച്ച്
നിന്നെ കുറിച്ച്
നീയെൻ ആത്മാവിന് ആഴങ്ങളിൽ
സപ്തസ്വരരാഗ മാലികയാൽ
തൊട്ടുണർത്തിയൊരു ഗാനമായി
എന്നിലെ അനുരാഗ ഭാവങ്ങൾ
ചിറകടിച്ചുയർന്നൊരു വർണ്ണശലഭമായി
നിൻ നീലിമ പടരും നയനങ്ങളിൽ
കണ്ടൊരു വിഷാദ ഭാവമെന്നിൽ
അറിയാതെ വിരഹാര്‍ദ്ദ്രമാം നൊമ്പരം
മധുരാനുരാഗ അനുഭൂതി പടരുമൊരു
മൗനത്തില്‍ ചാലിച്ചു വരികളാല്‍
നിന്നെ കുറിച്ചല്ലോ പുങ്കുയില്‍ പാടിയതും
കള കള ഗാനമായി പാടിയൊരരുവിയും
കാറ്റാല്‍ മുളം കാടും ഏറ്റു പാടിയതും
മാറ്റൊലി കൊണ്ടുയെന്‍ മനസ്സിലാകെ
തൊട്ടുണർത്തിയൊരു ഗാനമായി
നിന്നോര്‍മ്മ എന്നിലാകെ നിറയ്ക്കുന്നു.
മറക്കുവാനാവാത്ത മഴവില്ലിന്‍
വര്‍ണ്ണ ചാരുത സര്‍ഗ്ഗം തീര്‍ക്കുന്നു
എഴുതിയിട്ടും എഴുതിയിട്ടും മതിവരാത്തൊരു
പ്രണയ കാവ്യമായി മാറുന്നല്ലോ ..!!
നീയെൻ ആത്മാവിന് ആഴങ്ങളിൽ
സപ്തസ്വരരാഗ മാലികയാൽ
തൊട്ടുണർത്തിയൊരു ഗാനമായി
എന്നിലെ അനുരാഗ ഭാവങ്ങൾ
ചിറകടിച്ചുയർന്നൊരു വർണ്ണശലഭമായി
നിൻ നീലിമ പടരും നയനങ്ങളിൽ
കണ്ടൊരു വിഷാദ ഭാവമെന്നിൽ
അറിയാതെ വിരഹാര്‍ദ്ദ്രമാം നൊമ്പരം
മധുരാനുരാഗ അനുഭൂതി പടരുമൊരു
മൗനത്തില്‍ ചാലിച്ചു വരികളാല്‍
നിന്നെ കുറിച്ചല്ലോ പുങ്കുയില്‍ പാടിയതും
കള കള ഗാനമായി പാടിയൊരരുവിയും
കാറ്റാല്‍ മുളം കാടും ഏറ്റു പാടിയതും
മാറ്റൊലി കൊണ്ടുയെന്‍ മനസ്സിലാകെ
തൊട്ടുണർത്തിയൊരു ഗാനമായി
നിന്നോര്‍മ്മ എന്നിലാകെ നിറയ്ക്കുന്നു.
മറക്കുവാനാവാത്ത മഴവില്ലിന്‍
വര്‍ണ്ണ ചാരുത സര്‍ഗ്ഗം തീര്‍ക്കുന്നു
എഴുതിയിട്ടും എഴുതിയിട്ടും മതിവരാത്തൊരു
പ്രണയ കാവ്യമായി മാറുന്നല്ലോ ..!!
Comments