രാമായണ മാനസം..!!

രാമായണ മാനസം..!!

കര്‍ക്കിടകം പെയ്യുന്നുണ്ടോ
രാമായണക്കാറ്റ് വീശുന്നുണ്ടോ
മാറ്റൊലികൊള്ളുന്നുവോ മാനിഷാദ
ആശ്വമേധത്തിന്‍ കുളമ്പടി കേള്‍ക്കുന്നുവോ
ലവകുശ കഥനങ്ങളില്‍ സീതായനം
ഗദ്‌ഗദ ചിത്തരാക്കുന്നുണ്ടോ
മന്ഥര മര്‍മ്മരങ്ങള്‍ക്കും കൈകേയിയുടെ
മുതലക്കണ്ണീർ കാണാതെ മനം
ആമര മീമരം ചൊല്ലിയാത്മാ രാമനില്‍ ലയിക്കുന്നുവോ
ലക്ഷ്മണ രേഖകള്‍ താണ്ടി മാരീച മോഹങ്ങളില്‍ ഉഴറാതെ
ആശ്രമ നിയമങ്ങൾ പാലിച്ചു ഒളിയമ്പാല്‍
ബാലിയെ എയ്തു വീഴ്ത്താറുണ്ടോ 
ജടായു വാക്ക്യങ്ങള്‍ കേട്ട് നേര്‍  വഴിയെ പോകേണ്ടതുണ്ട്
ജാംബവാന്റെ പ്രകീര്‍ത്തികള്‍ കേട്ട് മനവും തനുവും
ലങ്കക്ക് ചാടികടക്കാന്‍ ആവുന്ന ഹനുമാനാവുന്നുണ്ടോ
വിഭീഷണ വാക്ക്യങ്ങള്‍ കേട്ടു രാമ ബാണത്താല്‍
അഹമെന്ന ദശാനനനെ നിഗ്രഹിക്കാറുണ്ടോ 
വെളുത്തെടന്റെ വാക്കുകള്‍ക്കു കാതു കൊടുക്കാതെ
സീതയെ കാട്ടിലയക്കാതെ നൈരാശ്യം ബാധിച്ചു
സരയു നദിയില്‍ ആത്മ ത്യാഗത്തിനൊരുങ്ങാതെ
നിത്യം പാരായണം നടത്തുക മനമേ രാമ രാമ മന്ത്രങ്ങള്‍ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “