വളരുന്ന പ്രതീക്ഷ

വളരുന്ന പ്രതീക്ഷ

തുലികയില്ലാതെ എഴുതി ചേര്‍ത്തു നീ
ഒരു പ്രണയകാവ്യമെന്‍ ചുണ്ടുകളില്‍
നിലാവിന്റെ നീലിമയില്‍ കണ്ടു ഞാന്‍
നിന്‍ മിഴിയഴകിന്‍  പ്രണയാക്ഷരങ്ങള്‍
നീ പോയതില്‍ പിന്നെ വിരിഞ്ഞില്ല ഒരു
പൂവുമെന്‍ മനസ്സിന്റെ ശിഖിരത്തില്‍ .

അക്കരയിക്കരെ കണ്ണുകളാല്‍
നാം പണി തീര്‍ത്തൊരു പാലം .
കുറച്ചു നമ്മുടെ പ്രണയത്തിന്റെ ദൂരം
മതിലുകള്‍ക്കപ്പുറം എത്തി നോക്കുന്ന
മുഖമെന്തേ  തിരിച്ചത് എന്നറിയാതെ
കുങ്കുമ സന്ധ്യയില്‍ ദളമറ്റു വീഴുന്നോരു
വാടാ മല്ലികളില്‍ മായുന്നതു കണ്ടു നിന്‍ ചിരി
എങ്കിലും ഉണര്‍ത്തി തളിരിട്ട ആദ്യ മഴയില്‍
വിരിഞ്ഞൊരു ഇലയായ് നാണമാര്‍ന്ന
മിഴിമുനയാലുള്ള തലോടല്‍ എന്നില്‍
വീണ്ടും പ്രതീക്ഷ വളര്‍ത്തുന്നു പ്രണയം ....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “