കുറും കവിതകള്‍ 666
കുറും കവിതകള്‍ 666
''പിടിച്ചു ഞാന്‍
അവനെനിക്കിട്ടു രണ്ടു''
അരങ്ങില്‍ നരകാസുരവധം ..!!
മഴയും താളം .
അമ്മുമക്കൊപ്പമിരുന്നു .
രാമായണ വായന ..!!
അസ്തമയ കിരണങ്ങൾ .
തുഴഞ്ഞു അകലുന്നു
മോഹങ്ങളുടെ വഞ്ചിയിൽ ..!!
നട്ടു നിവരുന്നു
നാളെയുടെ ഞാറ്.
മഴ ദൈവങ്ങള്‍ തുണ .!!.
കടവോഴിഞ്ഞു
കാതോര്‍ത്തിരിപ്പു കല്‍പ്പടവുകള്‍.
പാദസ്വരങ്ങളുടെ കിലുക്കം ..!!
ഇടറും കണ്ഠം
നിറയും കണ്ണുകള്‍
സീതാ ദുഃഖം വായിക്കുന്നമ്മ ...!!
സൂര്യന്‍ താണു
എന്‍ ദുഃഖം കടലില്‍ .
കാറ്റിനും വിരഹം ..!!
ചിതലെടുത്തൊരു
നഷ്ടജാതകം .
ശുദ്ധമെന്നു ജോത്സ്യന്‍ ..!!
അന്തിയുടെ നിറം
നിന്റെ മുഖകാന്തി .
കിളികള്‍ പറന്നകന്നു
ചൂണ്ടയെറിഞ്ഞു
സ്വപ്നലോകത്തൊറ്റക്ക്
പുഴയോളങ്ങളിലൊരു വഞ്ചി ..!!
വടക്കുംനാഥന്റെ മുന്നില്‍
തിരക്കൊഴിഞ്ഞൊരു
വിശപ്പ് ഭജനമിരുന്നു ..!!
വേനലിന്‍ മുന്നില്‍
ദാഹം നോക്കിനിന്നു .
വഴിയരികില്‍ കുലുക്കി സര്‍ബത്ത് ..!!
ഇലകള്‍ മാനം നോക്കി
മഴയ്ക്കായി കാത്തുനിന്നു .
വേരിനു അന്നമൊരുക്കാന്‍..!!
കല്‍കണ്ടനഗരി
വിശപ്പിന്‍ കഥപറയുന്നു .
കാറ്റിനു കടുകെണ്ണയുടെ ഗന്ധം ..!!
''പിടിച്ചു ഞാന്‍
അവനെനിക്കിട്ടു രണ്ടു''
അരങ്ങില്‍ നരകാസുരവധം ..!!
മഴയും താളം .
അമ്മുമക്കൊപ്പമിരുന്നു .
രാമായണ വായന ..!!
അസ്തമയ കിരണങ്ങൾ .
തുഴഞ്ഞു അകലുന്നു
മോഹങ്ങളുടെ വഞ്ചിയിൽ ..!!
നട്ടു നിവരുന്നു
നാളെയുടെ ഞാറ്.
മഴ ദൈവങ്ങള്‍ തുണ .!!.
കടവോഴിഞ്ഞു
കാതോര്‍ത്തിരിപ്പു കല്‍പ്പടവുകള്‍.
പാദസ്വരങ്ങളുടെ കിലുക്കം ..!!
ഇടറും കണ്ഠം
നിറയും കണ്ണുകള്‍
സീതാ ദുഃഖം വായിക്കുന്നമ്മ ...!!
സൂര്യന്‍ താണു
എന്‍ ദുഃഖം കടലില്‍ .
കാറ്റിനും വിരഹം ..!!
ചിതലെടുത്തൊരു
നഷ്ടജാതകം .
ശുദ്ധമെന്നു ജോത്സ്യന്‍ ..!!
അന്തിയുടെ നിറം
നിന്റെ മുഖകാന്തി .
കിളികള്‍ പറന്നകന്നു
ചൂണ്ടയെറിഞ്ഞു
സ്വപ്നലോകത്തൊറ്റക്ക്
പുഴയോളങ്ങളിലൊരു വഞ്ചി ..!!
വടക്കുംനാഥന്റെ മുന്നില്‍
തിരക്കൊഴിഞ്ഞൊരു
വിശപ്പ് ഭജനമിരുന്നു ..!!
വേനലിന്‍ മുന്നില്‍
ദാഹം നോക്കിനിന്നു .
വഴിയരികില്‍ കുലുക്കി സര്‍ബത്ത് ..!!
ഇലകള്‍ മാനം നോക്കി
മഴയ്ക്കായി കാത്തുനിന്നു .
വേരിനു അന്നമൊരുക്കാന്‍..!!
കല്‍കണ്ടനഗരി
വിശപ്പിന്‍ കഥപറയുന്നു .
കാറ്റിനു കടുകെണ്ണയുടെ ഗന്ധം ..!!
Comments