അവനവന്‍ കരുത്തു അറിക

അവനവന്‍ കരുത്തു അറിക


ശുദ്ധമെന്നു ജോത്സ്യന്‍ പറഞ്ഞൊരു .
ചിതലെടുത്ത നഷ്ട ജാതകമേ .
ശ്രേഷടമെന്നു കരുതാം നമുക്കിന്നു
അനുഭവ ദോഷങ്ങളൊക്കെ ശിഷ്ടദിനങ്ങളില്‍
ഹരിച്ചും ഗുണിച്ചും ഗണിച്ചും നോക്കി നില്‍ക്കെ
രാശി ചക്രങ്ങള്‍ തിരിഞ്ഞും മറിഞ്ഞും
നീചരാശിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍
പഴിപറഞ്ഞു പരിഹാരം തേടുന്ന കവിടി കൈകളിലെടുത്തു
കണ്ണടച്ചു ''മൂർത്തത്യേ പരികല്പിതശശഭൃതോ വർർത്മ്യാ
പുനർജ്ജന്മനാ , ആത്മാത്യാത്മവിധാം ...............''
മന്ത്ര ജപത്താല്‍ നിരത്തിയവയില്‍ നോക്കി കുറിക്കുന്നു
കാലഹോരകളാല്‍ ഒന്‍പയിറ്റെഴു ഇരുപത്തിയെട്ടിനു പലവിധം
കണ്കെട്ടി മാവിന്‍ മേല്‍ എറുപോലെ ജനമതു
മനസ്സിലിട്ടു പെരുക്കി ദോഷങ്ങള്‍ ദോഷമാക്കുന്നു
അറിക ഇനിയും ഇതൊന്നുമല്ല അനുഭവിച്ചു തീര്‍ക്കാം
വരും വരായ്കകളെ ഓര്‍ത്ത്‌
ഖിന്നരായിട്ടു കാര്യമെതുമില്ല , അവനവനില്‍
ആത്മവിശ്വാസമാണ് വേണ്ടതെന്നറിയുക..!!

ജീ ആര്‍ കവിയൂര്‍
28-07-2016
ചിത്രം കടപ്പാട് MSadique

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “