അന്ത്യമടുക്കാറായി



അന്ത്യമടുക്കാറായി

പാഞ്ചാല കന്യകയെന്നറിയാതെ
പതിവുപോലെ പറഞ്ഞു
പങ്കുവെച്ചുയെടുത്തോളിനെന്നു
പറഞ്ഞത് അമ്മയെങ്കില്‍
പുത്രരിന്നു ആ വഴിക്കില്ല
പലവട്ടം ആലോചിക്കാതെ
പൊടുന്നനെ തീരുമാനിക്കാന്‍
പ്രാപ്ത്തരല്ലാത്ത അഭിമന്യുക്കള്‍


രക്തത്തിന്‍ പണത്തിനായി ദാഹിക്കുന്ന
കൈകേകിമാരാക്കി മാറിയിരിക്കുന്നു
മന്ഥരമാര്‍ ഏറെ കൊടികുത്തി വാഴുന്നു
പൊടുന്നനെ കണ്ണ് കെട്ടഴിച്ചു ഗാന്ധാരിമാരായി
കേഴുന്നു അയ്യോ മകനെ സുയോധനായെന്നു

സന്ധ്യകള്‍ കേഴുന്നു അടുക്കളകള്‍ പുകയാറില്ല
പുകയുന്നത് ''കറുത്ത മുത്തും'' കണ്ണുകള്‍ പെയ്യിക്കും
''ചന്ദന മഴകള്‍'' നിറക്കുന്നു അമ്മ മനങ്ങളിനി

എത്രയൊക്കെ ഇതിഹാസങ്ങള്‍ പറഞ്ഞു
പോകിലും പൈതൃകം മറന്നാടുന്നു
മുസലപ്രസവം നടിച്ചു ശാപങ്ങളെറ്റുവാങ്ങി
യെദുകുലസാമ്പന്മാര്‍ പേക്കോലം കെട്ടിയാടുന്നു
അവസാനമടുക്കാറായി ഘോര കലിയുഗാന്ത്യം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ