ഹൃദയ നൊമ്പരം

ഹൃദയ നൊമ്പരം ..!!

എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി
ലോലമാനസനാമെന്നെ അമാനുഷനാക്കി

സാഗരം എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു
എങ്കിലുമെന്‍ ജീവിതത്തില്‍ ഒടുങ്ങാത്ത
അന്തര്‍ ദാഹമെന്നില്‍ നിറക്കുന്നുയേറെ

എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി
ലോലമാനസനാമെന്നെ അമാനുഷനാക്കി

പറയട്ടെ ഞാനീ ലോകത്തിലില്ല
ഓരോ വഴിത്താരകളും നിന്നിലൊടുങ്ങുന്നു
പരാജയങ്ങളോടു ചങ്ങാത്തം കൂടി

എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി
ലോലമാനസനാമെന്നെ അമാനുഷനാക്കി

അസ്തമിച്ച സൂര്യന്‍ വീണ്ടുമുദിച്ചു അന്ധകാരമില്ലാതെയാക്കി
എങ്കിലെന്റെ സൂര്യന്‍ എന്നോടു പിണങ്ങി പിരിഞ്ഞു അകന്നു
കണ്ടില്ല ഞാനോരിക്കലും  പ്രകാശ പൂരിതമാമൊരു പ്രഭാതം.

എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി
ലോലമാനസനാമെന്നെ അമാനുഷനാക്കി

പ്രകാശമെന്നെ വിട്ടു  എവിടെയോ മറഞ്ഞു
നീ എന്നെയീ  വിധമെന്നെ ഇരുളിലാഴ്ത്തി
തപ്പി തടഞ്ഞു എവിടെ ഒക്കെ വീണുയെഴുന്നേറ്റു

എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി
ലോലമാനസനാമെന്നെ അമാനുഷനാക്കി


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ