കുറും കവിതകള്‍ 656

കുറും കവിതകള്‍ 656

മതിലുകള്‍ക്കിപ്പുറം
നീളുന്നുണ്ടൊരു
സ്നേഹത്തിന്‍ നറുമണം ..!!

ഉണങ്ങിയ ചില്ലകളില്‍
മഴ മൊട്ടുകള്‍.
വേനലറുതി..!!

മുളം ചില്ലകള്‍
കാറ്റിലാടി നിന്നു .
മഴയൊഴിഞ്ഞ മാനം ..!!

വെയില്‍ പെയ്യുന്നു .
അമ്മത്തണലിന്‍
നിബന്ധനയില്ലാ സ്നേഹം ..!!

നിലാവിന്‍ കുളിരിലും
കടല്‍ കരയെ തുടരെ
കണ്ടകന്നു പരിഭവത്തോടെ ..!!

മഴ മേഘ കീറി-
നിടയില്‍ നിന്നൊരു
അമ്പിളിചിരി ..!!

താഴ്വാരത്ത്
ഇലകൊഴിഞ്ഞൊരു വിരഹം .
മഴയും കാത്തു ..!!

നിലാമറയത്തു
വിടരുന്നൊരുയില
കാറ്റ് തൊട്ടകന്നു ..!!

സ്നേഹത്തിന്‍
വിറയാര്‍ന്ന കൈകള്‍
തീര്‍ക്കുന്നുണ്ടു ഇഴയടുപ്പം ..!!

ഇളം വെയില്‍
കുളിരകറ്റി.
നാട്ടുവര്‍ത്താനം നീണ്ടു ..!!

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ