കുറും കവിതകള്‍ 648

കുറും കവിതകള്‍ 648

നമ്മള്‍ തന്‍ സ്നേഹത്തിന്‍
കടലാസുവഞ്ചികള്‍
ഇന്നുമോര്‍മ്മ ..!!

ഓലപ്പീലികൾ
കാറ്റിലാടി .
പ്രവാസിക്കു ഓര്‍മ്മസുഖം ..!!

പനയുടെ മുകളിൽ
നിലാവിൻ ഒളി .
കുറുനരികൾ  ഓരിയിട്ടു ..!!

ഷൂളത്തിനൊപ്പം
നീങ്ങുന്ന ചുവടുകൾ .
ഓളം തീർക്കുന്നു തോട്   ..!!

ചെണ്ട മേളം മുറുകി
തൂക്കു വിളക്കിലെ തിരി -
കെടുത്താൻ ആയുന്നു കാറ്റ് ..!!

വലം വച്ചു വരുന്നുണ്ട്
മക്കളുടെ പുണ്യത്തിനായി
ഒരു നന്മ മനസ്സു ..!!


അയലത്തെ മതിൽ
പടരാൻ ഒരുങ്ങുന്നു
വള്ളി പടർപ്പു ..!!

തിരയും തെങ്ങും
ഉലഞ്ഞാടി കാവടി .
കാലവർഷക്കാറ്റ് ..!!

വേനല്‍ ചൂട്
നോവും പേറി
മരവും ഭൂമിയും ..!!

രാവിളക്കുകളില്‍
മിന്നിത്തിളങ്ങി .
നോവറിയാ കൊച്ചി കായല്‍ ..!!

കാവലാള്‍ക്കും വായന
ഒഴിവാക്കാന്‍ ആവാതെ ..
മലയാള സുപ്രഭാതം ..!!

കണ്ടത് പറഞ്ഞതിന്
കഞ്ഞിയില്ലാതെ
പടിക്കു പുറത്താക്കി മുതലാളി   ..!!

തെക്കിലയിലെ
ജാതിപത്രി
നാളേക്ക് ചന്തക്കു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “