കടലിനിക്കരെ ....!!

കടലിനിക്കരെ ....!!




ഒരു നറുതേന്‍ പുഞ്ചിരിയാലെ
കടക്കണ്ണിന്‍ കണ്‍ മുനയാലെ
കരളിന്റെ ഉള്ളില്‍ കൊണ്ടൊരു
മധുരനോവിന്‍ കള്ളി മുള്ള് ..!!

ഇനിയെന്ത് ഞാന്‍ പാടും
വാക്കുകളൊക്കെ മൗനം പൂണ്ടു
വാചാലം നിന്‍ മിഴിയഴക്‌
മോഹത്തിന്‍ പൊന്‍ നിലാവ് ..!!

കനവിന്റെ പൂന്തോപ്പില്‍
കാല്‍ ചിലങ്കകളുടെ താളം
നെഞ്ചിലാകെ പഞ്ചാരി മേളം
പട്ടുറുമാല് വിരിച്ചതു മാനം ..!!

നിനവില്‍ ഞാന്‍ കണ്ടില്ല നിന്നെ
നിറം മങ്ങാ  ഓര്‍മ്മകളാല്‍
നിനക്കായി കാത്തു കഴിയുന്നു
കരകാണാ കടലിനിക്കരെ ഞാനും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ