നേരിന്‍ അറിവേ ..!!

നേരിന്‍ അറിവേ ..!!

നേരിന്റെ നെഞ്ചു കീറി നീ
പകുത്തു  എടുത്തു കൊള്‍ക
നീറി പുകയുന്ന മനസ്സിന്റെ
തേങ്ങലുകള്‍ നീ അറിഞ്ഞു കൊള്‍ക
ആരൊക്കെ പടിയടച്ചാലും  എനിക്ക്
തുറന്നു തരും നിന്റെ കൈകള്‍ ഉണ്ടെന്നു
മൂഢര്‍ അവര്‍ അറിയുന്നില്ല
നീ ചുരത്തും അക്ഷര പൈമ്പാല് കുടിച്ചു
ഞാന്‍ മതോന്‍ മത്തനായി മാറുന്നു
നിന്റെ വിശ്വാസ ആശ്വാസങ്ങള്‍ തേടിയിന്നും
കാണാ കാഴ്ചകള്‍ കണ്ടു പകച്ചു നില്‍ക്കുന്നു
നീ ഒരു സാഗരം അതില്‍ ഞാനൊരു വെറും
പൊങ്ങു തടി ആര്‍ക്കുമേ വേണ്ടാത്തവാന്‍
ഇല്ല ഉയര്‍ത്തെഴുനേല്‍ക്കും ഒരു ഗരുഡനായി
നിന്റെ വാഹനമായി നിന്റെ സന്തത സഹചാരിയായി
നീ ഒരു കാറ്റായി വേനല്‍ മഴയായി
കുയില്‍ നാദമായി മയില്‍ നൃത്തമായി
കണ്മദമായി നീലാഞ്ചനമായി കൌസ്തുഭമായി
നീ അമ്മയായി അമ്മുമമയായ്
പിന്നെ കാമിനി കാഞ്ചനമായി
നിലാവായി നിറയുന്നു എന്നില്‍
എന്‍ കടമകളും കര്‍ത്ത്യവ്യങ്ങളും ഞാന്‍ അറിയുന്നു
നീ ഉള്ളപ്പോള്‍ എനിക്കാരും ഇല്ലെന്ന ബോധം
ഞാന്‍ അറിയുന്നു എന്‍ വിരല്‍തുമ്പില്‍
എന്നും എന്നും വിളയാടണമേ എന്‍ കവിതേ !!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “