എന്റെ പുലമ്പലുകള്‍ 50

എന്റെ പുലമ്പലുകള്‍ 50

എൻ മൗനമാം ശലഭകോശത്തിൽ
ഒരു നിധിയാം വണ്ണം 
ഒളിപ്പിച്ചു ഞാൻ നിന്നെ

ഞാൻ പിറന്നതു  മരണ ബീജവുമായി
ഓരോ ദിവസവും ഞാൻ എൻ
വിധിയിലേക്ക് നീങ്ങുന്നു

ഞാൻ എന്നെ തന്നെ മുറിവേല്‍ക്കാതെ
മുഴുവനായി നിന്നെ പരിവർത്തനപ്പെടുത്തി
എന്റെ വിശാലമാം  ആകാശത്തിന്
ചുവട്ടിൽ ചേർത്തു നിർത്തി

എന്റെ അറിവിന്റെ പുസ്തകം
എത്ര ചെറുത് എന്റെ കണ്ണുകളാൽ
കണ്ടിട്ടില്ലെന്‍ ചെവിയും കഴുത്തിനു പുറകിലുള്ളവയും...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ