പരസ്യമായ രഹസ്യം

പരസ്യമായ രഹസ്യം



നിലാവുരുകി ഒഴുകി രാവിന്‍ വീഥിയില്‍
ഞരക്കങ്ങള്‍ പിടിമുറുക്കി നിമിഷ മൗനത്തെ
ചുംബന വര്‍ണ്ണങ്ങള്‍ കൈമാറി ഹൃദയ താളം
നിഴല്‍ വിരിച്ച വിരഹങ്ങള്‍ മറന്നടുത്തു
ഉടലടുപ്പങ്ങളുടെ മൃദുലത ലഹരി ഒരുക്കി
താഴ് വാര മധുരങ്ങള്‍ നൊട്ടിനുണഞ്ഞു ഇരുള്‍.
തളര്‍ന്നുറങ്ങിയ താളപ്പെരൂക്കങ്ങള്‍ക്കു നനവ്‌
ആകാശ കറുപ്പകറ്റി പുലര്‍കാലക്കാറ്റ് വെളിച്ചം വീശി
അലസത കണ്‍ചിമ്മി പുതു ശലഭ പകര്‍ച്ച തേടി.

അക്ഷരങ്ങളില്‍  ഒളിപ്പിച്ചു രഹസ്യങ്ങളോക്കെ
അറിയാതെ വിളമ്പി കാവ്യ വിരുന്നായി മാലോകര്‍ക്കായ്
സ്വന്തമായ് ആത്മാവില്ലാതെ ആവിഷ്കാരങ്ങലഞ്ഞു
നിറമണമറിയാതെ കൈകൊട്ടി പുകഴ്ത്തുന്നക്ഷരവൈരികള്‍
അപ്പോഴും നിലാവു പെയ്യാനൊരുങ്ങി ഉറച്ച മരുഭൂമിയിലാകെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “