പനിനീര്‍പൂവേ...!!

പനിനീര്‍പൂവേ...!!

കാറ്റും മഴയും ചേര്‍ന്ന് നിന്നു
മാടിയൊതുക്കി നിര്‍ത്തുമ്പോഴും
നിന്‍ കണ്ണിണകള്‍ തെടുവതെന്തേ
വിടരാന്‍ കൊതിക്കും പനിനീര്‍ ദളമുകുളമേ
അരികില്‍ വന്നു നുകരാനോരുങ്ങും
ശലഭ ചിറകടിയോ.....
വര്‍ണ്ണം പെയ്യും ചിറകിന്‍ അഴകില്‍ നീ
കൂമ്പി മയങ്ങും കാഴ്ചയെന്നുള്ളില്‍
കവിത വിരിയിക്കുന്നു വല്ലോ
കളിയായ് മുതിരുന്ന നീട്ടിയ കൈകളില്‍
മുള്‍മുനയെറ്റു  നിണമിറ്റുമ്പോഴും
നിന്‍ അഴകിന്‍ മുന്നില്‍
അഴലകലുന്നു വല്ലോ പനിനീര്‍പൂവേ...!!
നിൻ  ദളപുടങ്ങൾ  തൻ  മൃദുലതയിലോ
നിന്‍ അഴകോലും നിറമതിലോ 
കാതരമായി  എൻമനമിന്നു
അറിയാതെ  ഞാൻ മോഹിച്ചുപോയി..!!
മധുരം കിള്ളും നേരത്തും നിന്‍
മുഖമാകെ തുടുത്തതെന്തേ
മധുപനോടുള്ള നിന്‍ അനുരാഗത്താലോ
പറയു പനിനീര്‍ പൂവേ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “