കുറും കവിതകള്‍ 660

കുറും കവിതകള്‍ 660

കാറ്റ് വീശി .
അമ്പലനടയിലെ
മൗനം  ഉടഞ്ഞു  ..!!

ഉടഞ്ഞു ചിതറി
വിഘ്‌നങ്ങള്‍.
മനം ഭക്തിലഹരിയിൽ ..!!

ഉപ്പുണ്ടോയെന്നു
ചകോരാതിപ്പക്ഷി .
മാറ്റൊലികൊണ്ടു താഴ് വാരം .,!!

മുളങ്കാട്ടിലനക്കം
വണ്ണാത്തി കുരുവികള്‍
കൊക്കുരുമ്മി ...!!

കാത്തു നിൽപ്പുണ്ട്
വഴിയോരത്തു
ജീവിതമെന്ന  കച്ചവടം ..!!

കല്ലോന്നു തീർത്തു
പച്ചപ്പായലിനിടയിൽ
സമകേന്ദ്രത വൃത്തങ്ങൾ ..!!

വിരുന്നുകാർക്കായി
ഓടുങ്ങാനുള്ള ജന്മം .
കൂകിയറിയിച്ചു  സുപ്രഭാതം ..!!

സന്ധ്യത്തിരിയുമായി
നന്മ മനസ്സിന്റെ
പ്രാര്‍ത്ഥന മക്കൾക്കായി  ..!!

ഉഴുതു മറിച്ച
ചെളിയിൽ
നട്ടുപോകുന്നു വിശപ്പ് ..!!  

മേഘങ്ങളൊരുങ്ങുന്നു
മലകളിലൂടെ  ചുരത്താൻ .
താഴ്വാരങ്ങളിൽ മെയ്യുന്നു അകിട് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “