ഈശ്വര കൃപ

ഈശ്വര കൃപ

ഗതിയും ജതിയും ചേര്‍ന്ന്
ഗമഗം പാടും നിന്‍ ശ്രുതിയില്‍ 
തമ്പുരു വെന്തേ നൊമ്പരം കൊള്ളുന്നു
പദങ്ങളുടെ  മൗനദുഃഖം കൊണ്ടോ ?!!

അകതാരില്‍ നിന്നും ഒഴുകിവന്നൊരു
അലിവോലും കവിതയല്ലേയത്
അറിയാതെ കണ്ടു കവിഹൃദയം
നിറഞ്ഞു തുളുമ്പിയതല്ലേ ......



തനിയാവര്‍ത്തനത്തിന്‍ സ്വരഗതി
താനേ മനമലിഞ്ഞു ആകാശവും
ആനന്ദാശ്രു പൊഴിഞ്ഞു മഴയാല്‍
ഭൂമിയും കുളിരണിഞ്ഞു മലര്‍ വിരിയിച്ചു

കേള്‍ക്കും തോറും കാതിനും മനസ്സിനും
കുളുര്‍മ്മ തോന്നും കാവ്യത്തിനു പിന്നിലെ
നൊമ്പരം ഉണ്ടോ അറിവതു ലോകം
അറിയുക ഈശ്വര കൃപയിതല്ലേ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “