കുറും കവിതകള്‍ 654

കുറും കവിതകള്‍  654

തീരാത്ത കഥകളുമായി
ഒഴുകി പുഴ .
കാറ്റിന്റെ ഗതി പടിഞ്ഞാട്ട് ..!!

ചിറകുവിടര്‍ത്തി
ചീകി മിനുക്കി കൊമ്പത്ത്.
വീണ്ടും മഴയിരമ്പിയകലെ..!!

ആദ്യം വിശപ്പടങ്ങട്ടെ.
പിന്നെയാവാം
ചീട്ടു കൊത്തിയകറ്റല്‍ ..!!

പഴുത്ത  ഇല
വീഴാനൊരുങ്ങുന്നു.
കിഴക്കന്‍ കാറ്റുവീശി  ..!!

തട്ടമിട്ടു മറക്കുന്നുണ്ട്‌
മഴമേഘങ്ങള്‍ .
റംസാന്‍ ചന്ദ്രികയെ ..!!

മൈലാഞ്ഞിയിട്ട കൈകയില്‍
മൊഞ്ചുള്ള വളകള്‍
പെരുനാള്‍ സമ്മാനം ..!!

ഉദയകിരണങ്ങള്‍
ചുംബിച്ചുണര്‍ത്തി  .
കടമക്കുടിയുടെ മാനത്തെ  ..!!

നീലകുടക്കീഴില്‍
അലറിയടുക്കുന്നാഴി.
അണു കുടുംബത്തിനാനന്ദം  ..!!

പടികടന്നു വന്നു
ഇറയത്തു മഴ.
മുറ്റത്തു  പഞ്ചാരിമേളം ..!!

മുളങ്കാട്ടിലുടെ
ഒഴുകുന്നുണ്ടൊരു
കളകളാരവം ..!!


മഴനനഞ്ഞു
വരുന്നുണ്ട് ചിലമ്പൊലി
ഇരുകാലിയുടെ ക്രൂരത ..!!


വളകിലുക്കം
കൊലിസ്സിന്‍ അടുപ്പം .
ദൂരേ കേള്‍ക്കാം നെഞ്ചിടിപ്പ് ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “