കുറും കവിതകള്‍ 661

കുറും കവിതകള്‍ 661

നാമ്പിടുന്ന സ്വപ്നങ്ങള്‍
നാളെയുടെ പ്രതീക്ഷ .
ജാലക ദൃശ്യങ്ങള്‍ ..!!

സന്ധ്യയോടോപ്പം
മറയുന്ന വ്യഥകള്‍ .
കാറ്റിനുമുണ്ടൊരു സുഖം !!

ആഴങ്ങളോളം കുത്തി
മുന്നോട്ടു നീങ്ങുന്നു
ജീവിത കരതേടി  ..!!

പ്രതീക്ഷകളറ്റ്
കരിഞ്ഞു നില്‍ക്കുന്നു.
ജീവിത ശിഖരങ്ങള്‍ .!!

വെയില്‍കായുന്നുണ്ട്
ജീവിതമെന്നൊരു
മണ്‍ പാത്രം ..!!

ആഴങ്ങള്‍ തേടുന്നു.
ആകാശവും വെള്ളവും.
നഷ്ടപ്പെട്ട മുഖങ്ങള്‍ ..!!

സ്വപ്നങ്ങള്‍ ഇരതേടുന്നു
നഷ്ടമാകാത്ത തീരങ്ങളില്‍ .
മൗനം തപസ്സില്‍..!!


നിലാവിന്‍ ഒളിയില്‍
കനക്കുന്നു മൗനം .
വിരഹമുറങ്ങി...!!

മഞ്ഞു പുതച്ചു
ആരെയോ കാത്തിരുന്നു
തേയില കാട്ടില്‍ മൗനം ..!!

നടതള്ളപ്പെട്ട
വാര്‍ദ്ധക്യ നോവിനു
അമ്മമുഖം ..!!

വയസ്സായാലെന്താ
മക്കള്‍ക്ക്‌ വേണ്ടെങ്കിലും .
അഭിമാനം കളയില്ലോരിക്കലും ..!!

ഇല്ലാത്തവന്റെ കൂട്ടിനു
എപ്പോഴും പറന്നു അടുക്കുന്നു
വിശപ്പിന്‍ നോവുകള്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “