ജീവിതപാഠങ്ങൾ
ജീവിതപാഠങ്ങൾ
വാക്കുകൾ കൊണ്ടല്ല മനുഷ്യൻ വലുതാകുന്നത്,
പ്രവൃത്തികൾ കൊണ്ടാണ് മഹത്വം നേടുന്നത്,
പുഞ്ചിരി നൽകാൻ പണം വേണ്ട ഭൂമിയിൽ,
നല്ല മനസ്സാണ് ഏറ്റവും വലിയ സമ്പത്ത്.
അറിവുണ്ടെന്നു കരുതി അഹങ്കരിക്കരുത്,
അധികാരമുണ്ടെന്നു കരുതി മറക്കരുത്,
കാലം മാറുമ്പോൾ സ്ഥാനവും മാറും,
നന്മ ചെയ്താൽ പേര് എന്നും നിലനിൽക്കും.
മറ്റുള്ളവരുടെ വേദന കാണാതെ പോകരുത്,
കണ്ണീരിനു മുന്നിൽ മുഖം തിരിക്കരുത്,
കഴിയുന്ന സഹായം ചെയ്തു കൊടുക്കുക,
കഴിയില്ലെങ്കിൽ ആശ്വാസവാക്കെങ്കിലും നൽകുക.
ഇന്നുള്ള ജീവിതം നാളെയുണ്ടെന്നില്ല,
ഇന്നത്തെ സന്തോഷം എന്നും നിലനിൽക്കില്ല,
വന്നതെല്ലാം ഒരുനാൾ മടങ്ങിപ്പോകും,
നന്മയുടെ ഓർമ്മ മാത്രം അവശേഷിക്കും.
ജീ ആർ കവിയൂർ
02 11 2026
(തിരുവല്ല കവിയൂർ)
Comments