നിലാവിൻ കഥകൾ ( ഗാനം)
നിലാവിൻ കഥകൾ ( ഗാനം)
പല്ലവി
നിലാവിൻ താഴ്വര പൂത്തുലഞ്ഞു
നിറമുള്ള സ്വപ്നങ്ങൾ വന്നണഞ്ഞു
മിഴികളിൽ ഏതോ കഥ വിരിഞ്ഞു
മധുരമാം രാവുകൾ പുഞ്ചിരിച്ചു
ചരണം 1
മരുഭൂമിയിലെ മണൽത്തരിയിൽ
മാരിവില്ലിൻ നിറം ചാലിച്ചപ്പോൾ
ദൂരെ നിന്നൊരു കാറ്റിൻ കൈയിൽ
തേൻമൊഴി പോലെ പാട്ടൊഴുകി
ചരണം 2
*ഷെഹറസാദിൻ കഥകൾ കേട്ടു
ചന്ദ്രനും നിന്നു കാതോർത്തു
താരകങ്ങൾ താളം പിടിച്ചു
രാവുകൾ പുതുകാവ്യമായി
ചരണം 3
കാലം വരച്ചൊരു ചിത്രത്തിനുള്ളിൽ
കാണാത്ത ലോകം കണ്ടു നാം
കഥകൾ തീർന്നാലും സ്നേഹം മാത്രം
കാലങ്ങളോളം പൂത്തുനിൽക്കും
രചന: ജീ ആർ കവിയൂർ
31 10 2026
(തിരുവല്ല, കവിയൂർ)
---------+++--+++++++++++
*ഷെഹറസാദിൻ
ആയിരത്തൊന്ന് രാവുകൾ എന്ന വിഖ്യാത കഥാസമാഹാരത്തിലെ കഥാകാരി.
Comments