ഗുരുവായൂരപ്പാ നീ തുണ
ഗുരുവായൂരപ്പാ നീ തുണ
ചരണം 1
പഞ്ചലോഹത്തിൻ പൊൻവിഗ്രഹം
ഗുരുവായൂരിൽ വാഴും ദേവാ
നെഞ്ചിൽ നിറയും ഭക്തിയോടെ
പൂമാല ചാർത്തി തൊഴുതിടുന്നെൻ
പല്ലവി
ഭക്തർക്കെന്നും കൃപ ചൊരിയും
ഗുരുവായൂരപ്പാ കാത്തരുളണേ
ചരണം 2
കരിങ്കൂവളപ്പൂ നിറമേകും
തിരുമുഖകാന്തി മനമുരുക്കും
നെയ്യും പാലും നിവേദ്യമായ്
നാമങ്ങൾ പാടി തൊഴുതിടുന്നെൻ
പല്ലവി
ഭക്തർക്കെന്നും കൃപ ചൊരിയും
ഗുരുവായൂരപ്പാ കാത്തരുളണേ
ചരണം 3
കുഞ്ഞിക്കാൽ വച്ചു നടന്നു വരും
കുഞ്ഞുങ്ങൾ നിന്നെ കണ്ടു ചിരിക്കും
അമ്മമാർ മടിയിൽ ചേർത്തിരുത്തി
കണ്ണാ എന്നു വിളിച്ചു തൊഴും
പല്ലവി
ഭക്തർക്കെന്നും കൃപ ചൊരിയും
ഗുരുവായൂരപ്പാ കാത്തരുളണേ
ചരണം 4
പുഞ്ചിരി തൂകും തിരുമുഖവും
പുണ്യദർശന മധുരിമയും
മനസ്സിൽ നിറയും മായാരൂപം
കണ്ണാ ഗുരുവായൂരപ്പാ
പല്ലവി
ഭക്തർക്കെന്നും കൃപ ചൊരിയും
ഗുരുവായൂരപ്പാ കാത്തരുളണേ
രചന: ജീ ആർ കവിയൂർ
29 10 2026
(തിരുവല്ല, കവിയൂർ)
Comments