നഗരം അന്യമായപ്പോൾ

നഗരം അന്യമായപ്പോൾ
ഒരിക്കൽ നഗരമെന്നാകെ സ്വന്തമായിരുന്നു,
നീയോ അന്നെനിക്കന്യയായ് നിന്നിരുന്നു,
നീ സ്വന്തമായപ്പോൾ വഴികൾ മാറി,
നഗരം മുഴുവനും അന്യമായ് തീർന്നു.

ഇന്നെനിക്കാരുമില്ല ആശ്രയമേകാൻ,
ഓർമ്മകൾ മാത്രം കൂട്ടായ് വരാൻ,
നീയും സ്വന്തമല്ല, നഗരവും സ്വന്തമല്ല,
തനിച്ചീ വഴിയിൽ തണലുമില്ലല്ലോ.

ആ പഴയ വഴിത്താര തേടുന്നു വീണ്ടും,
പഴയൊരു കാലത്തെ ഓർക്കുന്നു വീണ്ടും,
നീ അന്യയായിരുന്ന നാളുകൾ തേടി,
നഷ്ടങ്ങൾ മറക്കാൻ കൊതിക്കുന്നു വീണ്ടും.

ആദ്യമായ് ജീവിതം തുടങ്ങണം വീണ്ടും,
പഴയൊരു പുഞ്ചിരി വിടർത്തണം വീണ്ടും,
നഗരം മുഴുവനും സ്വന്തമായ് തോന്നിയ,
ആ മുക്കിൽ നിന്നു നടക്കണം വീണ്ടും.

ജീ ആർ കവിയൂർ 
29 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം