മാറുന്ന മുഖങ്ങൾ
മാറുന്ന മുഖങ്ങൾ
പല്ലവി
കാലം തിരിഞ്ഞു മറിയുമ്പോൾ
ബന്ധങ്ങൾ അകന്നു പോകുമ്പോൾ
സ്വന്തമെന്നോതി ചേർത്തവരൊക്കെ
അന്യരായ് മാറി നിൽക്കുമ്പോൾ
ചരണം 1
ആയുസ്സു മുഴുവൻ കൂടെയെന്ന്
ആത്മാവിൽ ചേർത്തു വെച്ചവർ
ആഴത്തിൽ മുറിവേൽപ്പിക്കുമ്പോൾ
ആരോടു ചൊല്ലും നൊമ്പരങ്ങൾ
ചരണം 2
സ്നേഹത്തിൻ പൂക്കൾ നൽകിയിട്ടും
സാന്ത്വനമേകി നടന്നിട്ടും
വിധിയുടെ കണ്ണാടി നോക്കുമ്പോൾ
വിശ്വാസം തകർന്നു വീഴുമ്പോൾ
ചരണം 3
മുഖങ്ങൾ പഴയതു തന്നെയെങ്കിലും
മനസ്സുകൾ മാറിയ നേരത്ത്
മൗനത്തിൻ ഭാഷ തിരിച്ചറിഞ്ഞു
മിഴിനീർ പൊഴിച്ചു നിൽക്കുന്നു
ചരണം 4
കാലത്തിൻ കൈകളിൽ ഏൽപ്പിച്ചിടാം
കഴിഞ്ഞുപോയ വേദനകളെ
പുതിയൊരു പുലരി തേടിയിനി
പുഞ്ചിരിയോടെ മുന്നേറാം
രചന: ജീ ആർ കവിയൂർ
30 10 2026
(തിരുവല്ല, കവിയൂർ)
Comments