കാലം പഠിപ്പിച്ച പാഠങ്ങൾ
കാലം പഠിപ്പിച്ച പാഠങ്ങൾ
കാലം പലതും പഠിപ്പിച്ചു,
നേരത്തേ മാത്രം പഠിപ്പിച്ചില്ല;
നേരത്തേ അതു തിരിച്ചറിഞ്ഞെങ്കിൽ,
ഈ നാളുകൾ വന്നണയില്ല.
ബന്ധങ്ങൾ പലതും ചേർത്തുവെച്ചു,
മനസ്സിൽ മുറിവുകൾ തീർത്തുവെച്ചു;
ചിരിയിൽ മറച്ചൊരു നോവുമായ്,
നാളുകൾ പലതും കടന്നുപോയി.
ഇന്നെനിക്കേറെ പ്രിയം മൗനം,
ഇടറാത്ത മനസ്സിൻ സാന്ത്വനം;
വാക്കുകൾ നൽകിയ മുറിവുകളേക്കാൾ,
മൗനം പകരുന്ന സുഖം വലുത്.
ആരെയും ഇനി കുറ്റപ്പെടുത്തില്ല,
ആരോടും പരിഭവം പറയില്ല;
അറിഞ്ഞ പാഠങ്ങൾ നെഞ്ചിലേറ്റി,
സ്വന്തം വഴിയേ ഞാൻ നടന്നിടും.
രചന: ജീ ആർ കവിയൂർ
02 11 2026
(തിരുവല്ല, കവിയൂർ)
Comments