നിനവോ കനവോ ( വിരഹ ഗാനം)
നിനവോ കനവോ ( വിരഹ ഗാനം)
കനവിലോ നിനവിലോ
അറിയില്ല പിന്നെ
കാലിലോ കാതിലോ
അടുത്ത് വരുന്നുണ്ട്
കിലുക്കം കേൾക്കുന്നുവല്ലോ
ഓ… നിനവിലോ, കനവിലോ…
ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്
ഓ… ഓ… ആ… ആഹാ…
ആഴമാർന്ന നയനത്തിലെ തിളക്കം
അനുരാഗമോ അതിൻ ഭാവമോ
അണയുക വേഗം ഇങ്ങ് അരികിലായി
അണയാതെ കത്തട്ടെ ഹൃദയത്തിൽ
ഓ… നിനവിലോ, കനവിലോ…
ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്
ഓ… ഓ… ആ… ആഹാ…
മഞ്ഞ് മൂടിയ രാവിൽ
മന്ദമായി തഴുകി നീ
മൗനങ്ങൾ വാക്കുകളായി
മനസ്സാകെ പൂത്തു വിരിഞ്ഞു
ഓ… നിനവിലോ, കനവിലോ…
ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്
ഓ… ഓ… ആ… ആഹാ…
നിന്നോടൊപ്പമുള്ള നിമിഷങ്ങൾ
നക്ഷത്രം പോലെ തെളിഞ്ഞു
നീ വിട്ടുപോകുമോ എന്ന ഭയം
വിരൽത്തുമ്പിൽ വിറച്ചു നിന്നു
ഓ… നിനവിലോ, കനവിലോ…
ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്
ഓ… ഓ… ആ… ആഹാ…
കണ്ണിൽ നിലാവ് പടരുന്നു
രാവിൽ ഞാനറിയാതെ
നിന്നെ മാത്രം സ്വപ്നമായി
ഹൃദയം ചേർത്തു സൂക്ഷിച്ചു
ഓ… നിനവിലോ, കനവിലോ…
ഓ… ഹൃദയമേ, പാടുന്നുവോ വിരഹമായ്
ഓ… ഓ… ആ… ആഹാ…
ജീ ആർ കവിയൂർ
01 03 2026
(കാനഡ, ടൊറൻ്റോ)
Comments