മനസ്സ് മൗനം തിരഞ്ഞെടുത്തു©( സഹാന രാഗം)

മനസ്സ് മൗനം തിരഞ്ഞെടുത്തു©
( സഹാന രാഗം)

മനസ്സ് വീണ്ടും മൗനം തിരഞ്ഞെടുത്തു
നിന്നോർമ്മകളിൽ വല്ലാതെ നൊമ്പരം
ശ്വാസം ഉയർന്നു താണു നെഞ്ചിൽ
ഇടക്ക മുഴങ്ങി കൊണ്ടേയിരുന്നു

രാത്രി വീണ്ടും കണ്ണുനീർ സമ്മാനിച്ചു
കണ്ണുകൾ നിന്നെ തേടി നിന്നിരുന്നു
നിഴലുകൾ ഭിത്തിയിൽ വന്നു മായുമ്പോൾ
നിന്റെ സാമീപ്യത്തിന്റെ സുഗന്ധം അറിഞ്ഞു

ഹൃദയത്തിൽ വിരിഞ്ഞ അക്ഷരമലരുകൾ
കൊഴിയാതെ ഇന്നും കോർത്ത് എടുക്കാൻ
എത്രയോ പണിപ്പെട്ടു ഞാൻ ഇന്നും
നിനക്കായി മാത്രം പ്രിയതേ…

ജീ ആർ കവിയൂർ 
10 03 2026
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത