വിസ്മൃതിയുടെ കവി
വിസ്മൃതിയുടെ കവി
ചുറ്റുമുള്ള ലോകം തിരക്കിലലിയുമ്പോൾ,
സ്ഥലകാലബോധം മറന്നുനിൽക്കും കവി.
ചുറ്റുമുള്ളോരാൾക്കൂട്ട ബഹളങ്ങൾക്കിടയിലും,
മാഞ്ഞുപോം ദൂരങ്ങളും കാലത്തിൻ വേഗവും.
കയ്യിലൊരു തൂലികത്തുമ്പുണ്ടെങ്കിൽ,
അന്യമാം ലോകം തൻ പാഴ്കഥകളാകും.
തന്റെയുള്ളിലെ കൽപ്പിതഗാനങ്ങളിൽ,
മുങ്ങിനിവരും വരികളുടെ തോണിയിൽ.
നാടേത്, വീടേത് എന്നറിയാതെയവൻ,
ഭാവനതൻ കൊട്ടാരവാതിൽ തുറക്കും.
എല്ലാം മറന്നുള്ളൊരു പാച്ചിലിൻ ഒടുവിൽ,
ഒരു കവിതയായ് തന്നെയവൻ വീണ്ടെടുക്കും.
ജീ ആർ കവിയൂർ
23 03 2026
(കാനഡ , ടൊറൻ്റോ)

Comments