ഭക്തിഗാനം: ടൊറൻ്റോ തീരത്തു നിന്നും യമുനയിലേക്ക്... കണ്ണനെ തേടി

 ഭക്തിഗാനം: ടൊറൻ്റോ തീരത്തു നിന്നും യമുനയിലേക്ക്... കണ്ണനെ തേടി



യമുനാ തടങ്ങളിൽ തിരയുന്നു ഞാൻ
എൻ്റെ ശ്യാമവർണ്ണൻ തൻ കാല്പാടുകൾ...
കണ്ടുവോ സഖിമാരേ... കണ്ടുവോ...
കനവോ നിനവോ അറിഞ്ഞീടാൻ...

നീരാടാൻ വന്നവൻ മാഞ്ഞുവോ?
നീരദ വർണ്ണൻ മറഞ്ഞുവോ?
മഞ്ഞപ്പട്ടുചേല കണ്ടില്ല
മയിൽപ്പീലി ചൂടിയത് കണ്ടില്ല
അരയാലിൻ കൊമ്പത്തെ കള്ളനെ കണ്ടില്ല
മുരളീരവം കേട്ടില്ല... എൻ കരളിൽ
കാൽച്ചിലമ്പൊലി കേട്ടില്ല...

കൃഷ്ണാ... എന്നിലെ തൃഷ്ണ അകറ്റി
കണ്ണിലെ കൃഷ്ണമണി പോലെ കാത്തിടൂ നീ
ജന്മങ്ങൾ തോറും നിൻ കാൽക്കൽ വീഴാൻ
പുണ്യങ്ങൾ തേടുന്ന പാവം ഞാൻ...
നിൻ ചിരിമൊട്ടുകൾ പൂക്കും യാമത്തിൽ
എൻ മനം നന്ദനമാക്കേണം...
കണ്ണാ... കണ്ണാ... കണ്ണാ...

ജീ ആർ കവിയൂർ 
21 03 2026
(കാനഡ , ടൊറൻ്റോ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം