തുളസിയുടെ പൂവ്

തുളസിയുടെ പൂവ്

പ്രഭാത കാറ്റിൽ തലോടി നിൽക്കും,
തുളസിത്തറയിലെ പച്ചപ്പിൻ തിളക്കം.
മണവാട്ടി പോലെ വിരിയുന്ന പൂവ്,
മനസ്സിൽ നിറയും ശാന്ത സുവാസം.

നിലവിളക്ക് തെളിയുന്ന നിമിഷങ്ങളിൽ,
ഭക്തിയുടെ നാദം മെല്ലെ ഉയരും.
കാറ്റിനൊപ്പം പടരുന്ന സുഗന്ധം,
ആത്മാവിൽ തൊടും ദിവ്യ സ്പർശം.

ചെറുപൂവിൽ മറഞ്ഞിരിക്കുന്നതു,
വിശ്വാസത്തിന്റെ അമൃത മാധുര്യം.
വീടുകളുടെ ഹൃദയമാകുന്ന തുളസി,
ജീവിതത്തിന് അനുഗ്രഹം പകരുന്നു.


ജീ ആർ കവിയൂർ 
13 03 2026
(കാനഡ , ടൊറൻ്റോ)

Comments